Sections

പിഎം കിസാന്‍ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

Wednesday, Sep 21, 2022
Reported By MANU KILIMANOOR

കര്‍ഷകര്‍ക്ക് നേരിട്ട്  pm-kisan പോര്‍ട്ടല്‍ വഴിയോ, അക്ഷയ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍,കൃഷിഭവന്‍ വഴിയോ പൂര്‍ത്തീകരിക്കാവുന്നതാണ്.

പിഎം കിസാന്‍ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ 2022 സെപ്റ്റംബര്‍ 30നകം ഓണ്‍ലൈനായി പൂര്‍ത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളില്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.

1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍.

 നിങ്ങള്‍ ചെയ്യേണ്ടത്

  • എയിംസ് (www.aims.kerala.gov.in)  പോര്‍ട്ടലില്‍ കര്‍ഷകര്‍ ലോഗിന്‍ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങള്‍ ചേര്‍ത്ത് ReLIS പരിശോധന പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി കൃഷിഭവനിലേക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • ഗുണഭോക്താക്കള്‍ക്ക് അപേക്ഷ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ സമീപത്തുള്ള കൃഷിഭവന്‍ വഴിയോ അല്ലെങ്കില്‍ സ്വന്തമായോ മേല്‍പ്പറഞ്ഞ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
  • സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍( ReLIS) ചേര്‍ത്തിട്ടില്ലാത്ത കര്‍ഷകര്‍ ആയത് ഉള്‍പ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

2. e-KYC പൂര്‍ത്തീകരിക്കല്‍

 നിങ്ങള്‍ ചെയ്യേണ്ടത്

  • പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ e-KYC പൂര്‍ത്തീകരിക്കുന്നതിന് www.pmkisan.gov.in പോര്‍ട്ടലില്‍ ഫാര്‍മേഴ്‌സ് കോര്‍ണര്‍ മെനുവില്‍ e-KYC   ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തുക.
  • കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാകുന്ന ഒ.ടി.പി. നല്‍കി e-KYC നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍ നമ്പറില്‍ ലഭ്യമായിട്ടുള്ള മൊബൈല്‍ നമ്പറിലേക്കാണ് ഒ.ടി.പി. ലഭ്യമാകുന്നത്.
  • e-KYC കര്‍ഷകര്‍ക്ക് നേരിട്ട്  pm-kisan പോര്‍ട്ടല്‍ വഴിയോ, അക്ഷയ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ /സമീപത്തുള്ള കൃഷിഭവന്‍ വഴിയോ പൂര്‍ത്തീകരിക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്കായി

കാര്‍ഷിക വിവര സങ്കേതം ടോള്‍ഫ്രീ നമ്പര്‍  1800-425-1661
പിഎം കിസാന്‍ സംസ്ഥാന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍  0471-2964022,  2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.