- Trending Now:
 
 
                                ഇതുവഴി കര്‍ഷകര്‍ക്ക് സേവനങ്ങളും മറ്റും ഓണ്‍ലൈനായി ലഭ്യമാകുമെന്നതാണ് സവിശേഷത
കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്നതിനുള്ള പരീക്ഷണ പദ്ധതിയ്ക്ക് കൈകോര്‍ത്ത് ഫെഡറല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും. കര്‍ഷകര്‍ക്കായി വായ്പ നല്‍കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പ്രകിയ ഡിജിറ്റല്‍ മോഡിലേക്ക് മാറ്റുന്ന പദ്ധതിക്കാണ് ഫെഡറല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും തുടക്കം കുറിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് സേവനങ്ങളും മറ്റും ഓണ്‍ലൈനായി ലഭ്യമാകുമെന്നതാണ് സവിശേഷത.
ഉപഭോക്താക്കള്‍ ഇനി മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി ഭൂമിയുടെ രേഖകളും മറ്റുമായി ബാങ്ക് സന്ദര്‍ശിക്കേണ്ടതായി വരില്ല. പകരം മൊബൈല്‍ ഫോണ്‍ വഴിയും മറ്റും അപേക്ഷ സമര്‍പ്പിക്കാം. നേരിട്ട് ബാങ്ക് ശാഖ സന്ദര്‍ശിക്കുന്നതും ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമര്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എന്നിവയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ നടപ്പാക്കുന്നത്.
കെസിസി ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസവും മറ്റും ഇതിലൂടെ ഒഴിവാക്കാനുമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശപ്രകാരം റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ്ബുമായി (ആര്‍ബിഐഎച്ച്) സഹകരിച്ചാണ് ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നത്.
മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലാണ് യൂണിയന്‍ ബാങ്ക് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ഫെഡറല്‍ ബാങ്ക് തമിഴ്‌നാട്ടില്‍ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ചെറിയ തുകയുടെ വായ്പകളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കും ചെറിയ തുകയുടെ വായ്പയാണ് നല്‍കുന്നത്.
സേവനം മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാകുന്നു. ഇതിനായി രേഖ സമര്‍പ്പിക്കേണ്ടതായില്ല. കൂടാതെ, കൃഷിഭൂമിയുടെ പരിശോധന ഓണ്‍ലൈനായാണ് നടത്തുക. 2 മണിക്കൂറിനുള്ളില്‍ മുഴുവന്‍ അനുമതിയും വിതരണവും പൂര്‍ത്തിയാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. പിന്നീട് ഘട്ടം ഘട്ടമായി പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.