Sections

ഡേറ്റ് നോക്കി എണ്ണ അടിച്ചില്ലേല്‍ വഴിയിലാകും , 23ന് പെട്രോള്‍ പമ്പ് പണിമുടക്ക് 

Wednesday, Sep 14, 2022
Reported By MANU KILIMANOOR

ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്


കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആണ്  പണിമുടക്ക് പ്രഖ്യാപിച്ചത്.മതിയായ പെട്രോള്‍ ലഭിക്കുന്നില്ലെന്ന് ഏറെനാളായി പമ്പ് ഉടമകള്‍ക്ക പരാതിയുണ്ട് കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതായും പമ്പ ഉടമകള്‍ ആരോപിക്കുന്നു.പ്രീമിയം പെട്രോളിന്റെ വില ആറ് രൂപയ്ക്ക് മുകളിലാണ്.സാധാരണ പെട്രോള്‍ അടിക്കാന്‍ ചെല്ലുന്നവരെ പ്രീമിയം പെട്രോള്‍ അടിക്കാന്‍ നിര്‍ബന്ധിക്കൂ എന്നാണ് ഇന്ത്യന്‍ ഓയില്‍ പറയുന്നത് എന്ന് പമ്പുടമകള്‍. ഇത് പലപ്പോഴായി പമ്പുകളില്‍ വലിയ തര്‍ക്കത്തിന് കാരണമാകാറുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.