Sections

പിസിഒഡി ലക്ഷണങ്ങളും പ്രതിരോധവും

Thursday, Sep 21, 2023
Reported By Soumya
PCOD

പോളി എന്നാൽ ഒന്നിലധികം, സിസ്റ്റിക് എന്നുപറഞ്ഞാൽ കുമിളകൾ. ഇതു സ്ത്രീകളുടെ അണ്ഡാശയങ്ങളിൽ (Ovaries) ഉണ്ടാകുന്ന രോഗാവസ്ഥയാണ്. കൗമാരക്കാരികളും വിവാഹിതകളും അമ്മമാരുവരെയും പിസിഒഡി ദുരിതം അനുഭവിക്കുന്നവരാണ്. വണ്ണമുള്ളവരിലാണു പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാകാറുണ്ട്. വണ്ണക്കൂടുതൽ പിസിഒഡി മൂലമുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ മൂലവും ആകാം. ജനിതക, പാരമ്പര്യ കാരണങ്ങളാലാകാം മെലിഞ്ഞവർ പിസിഒഡിയ്ക്ക് ഇരകളാകുന്നത്. ആർത്തവക്രമക്കേടുകൾ, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാന ലക്ഷണങ്ങൾ.ക്യത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ അത് ഭാവിയിൽ ചിലരിൽ വന്ധ്യത പോലുള്ള അവസ്ഥകളിലേക്ക് എത്താം.

ലക്ഷണങ്ങൾ

  • പ്രധാന ലക്ഷണങ്ങളിലൊന്നാണ് ക്രമമായ രീതിയിൽ അല്ലാത്ത ആർത്തവം. കൃത്യമായ അണ്ഡോത്പാദനം നടക്കാത്തതാണ് ആർത്തവ പ്രശ്നങ്ങൾക്ക് കാരണം. രോഗമുള്ളവരിൽ ഒരു മാസം മുതൽ 6 മാസം ഇടവേളകളിലാകും ആർത്തവം ഉണ്ടാക്കുന്നത്.
  • രോഗബാധിതരിൽ ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനം കുറയുന്നു. ഈ സമയത്ത് പ്രമേഹവും രക്തസമ്മർദ്ദവും കൂടുന്നു.
  • അമിത വണ്ണവും പി സി ഒ ടിയുടെ ലക്ഷണം തന്നെയാണ്. ഈ അവസ്ഥ ഏറ്റവും അധികമായി ബാധിക്കുന്നത് ഗർഭധാരണത്തെയാണ്
  • ശരീരത്തിലെ അമിതമായ രോമവളർച്ചയാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. മുഖക്കുരു വർദ്ധിച്ച മുടികൊഴിച്ചിൽ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
  • വന്ധ്യതയും അബോഷനുമാണ് ഇതിന്റെ മറ്റൊരു സങ്കീർണമായ അവസ്ഥ.

എങ്ങനെ പ്രതിരോധിക്കാം

  • പൂർണ്ണമായി ചികിത്സിച്ചു മാറ്റുക പ്രയാസമാണ്.
  • ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും, വ്യായാമവും, ഡയറ്റും ഇതിന് നല്ലൊരു പോംവഴിയാണ്.
  • സൈക്ലിംഗ്, ഡാൻസിങ്, യോഗ, ജിം വർക്ക് ഔട്ട് എന്നിവ ചെയ്യുന്നത് പി സി ഒ ഡി ഉള്ളവരിൽ വളരെ മാറ്റം ഉണ്ടാക്കും.
  • ശരിയായ ഉറക്കം.
  • മധുരം കഴിക്കുന്നത് കുറയ്ക്കുക, സോഫ്റ്റ് ഡ്രിങ്ക്സുകൾ, ചോക്ലേറ്റ് എന്നിവ കഴിക്കാതെ ഇരിക്കുക. ജങ്ക് ഫുഡുകളും ചിക്കൻ കഴിക്കുന്നതും നിയന്ത്രിക്കുക. കൃത്യമായ ഇടവേളകളിൽ മാത്രം ഭക്ഷണം കഴിക്കുക. മൈദയുടെ ഉപയോഗം നിർത്തുക. വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ കഴിക്കാതെ ഇരിക്കുക.
  • മരുന്ന് നൽകി മാറ്റാൻ പറ്റാത്ത അവസ്ഥയിലാണ് സർജറി ആവശ്യമായി വരുന്നത്.
  • കീഹോൾ സർജറിയിലൂടെ ഓവറികളിൽ സുഷിരങ്ങൾ സൃഷ്ടിച്ച് രോഗകാരണമായ കുമിളകൾ പൊട്ടിക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.