- Trending Now:
ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനെത്തിയതോടെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു.ട്വിറ്റര്‍ സിഇഒ ആയ പരാഗ് അഗ്രവാള്‍ ഈ ഗ്രൂപ്പിലെ പുതുമുഖം.
സത്യ നദെല്ല(മൈക്രോസോഫ്റ്റ്),സുന്ദര്‍ പിച്ചെ(ഗൂഗിള്‍),അരവിന്ദ് കൃഷ്ണ(ഐബിഎം),ശാന്തനു നാരയന്‍(അഡോബി) എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജന്‍ ഐടി വമ്പന്‍ കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നു എന്ന പ്രത്യേകതയുണ്ട്.സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ച് 10 വര്‍ഷം കൊണ്ടാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തുന്നത്.
ഈ കാലയളവിനുള്ളില്‍ 10 ലക്ഷം ഡോളര്‍ വാര്‍ഷിക ശമ്പളവും ബോണസും കമ്പനിയുടെ നിയന്ത്രിത ഓഹരികളും പ്രവര്‍ത്തന നേട്ടത്തിനു അനുസരിച്ച് അധിക ഓഹരികളുമാണ് പരാഗിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.മുംബൈ ഐഐടി,യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലും വിദ്യാഭ്യാസം നേടിയ ആളാണ് പരാഗ്.
ഒരു മികച്ച സിഇഒയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെ?- ബിസിനസ് ഗൈഡ്... Read More
ഇന്ത്യന്‍ വംശജരായ സിഇഒമാരുടെ അംഗബലം കൂടിയത് സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.ഇന്ത്യന്‍ പ്രതിഭകളില്‍ നിന്ന് വലിയ നേട്ടമാണ് അമേരിക്കയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനായ ഇലോണ്‍ മസ്‌ക് കുറിച്ചു.
ടെക് കമ്പനികള്‍ മാത്രമല്ല ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പലതിന്റെയും തലപ്പത്തുള്ളത് ഇന്ത്യന്‍ വംശജരായ മേധാവികളാണ്.അക്കൂട്ടത്തില്‍ ചിലരെ പരിചയപ്പെടാം.തോമസ് കുര്യന്‍(ഗൂഗിള്‍ ക്ലൗഡ്),ജോര്‍ജ്ജ് കുര്യന്‍(നെറ്റ് അപ്),രാജേഷ് സുബ്രഹ്മണ്യം(ഫെഡെക്‌സ്),അജയ് ബംഗ(മാസ്റ്റര്‍ കാര്‍ഡ്),പുനിത് രഞ്ജന്‍(ഡെലോയിറ്റ്),അഞ്ജലി സൂദ്(വിമിയോ),രഘു രഘുറാം(വിഎംവെയര്‍),നികേഷ് അറോറ(പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സ്),ജയശ്രീ ഉല്ലന്‍(അരിസ്റ്റ നെറ്റ്വര്‍ക്ക്‌സ്),സജ്ഞയ് മെഹ്‌റോത്ര(മൈക്രോണ്‍ ടെക്‌നോളജി),രേവതി അദ്വൈതി(ഫ്ളെക്‌സ്),രാജീവ് സൂരി(ഇന്‍മര്‍സാറ്റ്),ലക്ഷ്മണ്‍ നരസിംഹന്‍(നൊവാര്‍ട്ടിസ്)സി.എസ് വെങ്കിടകൃഷ്ണന്‍(ബാര്‍ക്ലേസ് ബാങ്ക്),പിയൂഷ് ഗുപ്ത(ഡിബിഎസ് ബാങ്ക് ലിമിറ്റഡ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.