- Trending Now:
ഊര്‍ജ്ജസ്വലമായ ഒരു ലക്ഷ്യം അവതരിപ്പിക്കാനും അതിനു പിന്നില്‍ ജീവനക്കാരെ അണിനിരത്താനും പൂര്‍ണ സജ്ജനായ ഒരാളായിരിക്കണം ഏതൊരു സ്ഥാപനത്തിന്റെയും നേതൃസ്ഥാനത്ത്.കോര്‍പ്പറേറ്റ് ലോകത്ത് ഈ ലീഡര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവ സിഇഒ എന്ന പേരില്‍ അറിയപ്പെടുന്നു.
സ്ഥാപനം ചെറുതോ വലുതോ ആകട്ടെ സിഇഒമാര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു സംരംഭത്തിന്റെ മുഖമാണ്.നമുക്ക് ഒരു സംരംഭത്തിലെ സിഇഒയ്ക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം ബിസിനസ് ഗൈഡ് സീരീസിലൂടെ
എന്താണ് ഒരു സിഇഒക്ക് ഉണ്ടായിരിക്കേണ്ട മികച്ച ഗുണങ്ങള്‍?
തീരുമാനമെടുക്കാനുള്ള ശേഷിയാണ് മികച്ച സിഇഒമാരുടെ ഏറ്റവും വലിയ സവിശേഷതയെന്നാണ് വിദഗ്ധരുടെ പക്ഷം.എന്നാല്‍ ആ തീരുമാനങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നോ പൂര്‍ണമായിരിക്കണമെന്നോ ഇല്ല.എന്നാലും നേതൃസ്ഥാനത്തിനിരിക്കുന്ന വ്യക്തിക്ക് ആ തീരുമാനം 50 ശതമാനത്തിലേറെ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ കഴിയണം.ചുരുക്കി പറഞ്ഞാല്‍ വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് സിഇഒക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം. സമയം കളയാതെ സധൈര്യം തീരുമാനമെടുക്കാനുള്ള ശേഷിയാണ് സിഇഒക്ക് വേണ്ടത്. വലിയ വിജയം വരിച്ച സിഇഒമാരുടെ തീരുമാനങ്ങള്‍ എല്ലാം മഹത്തരമൊന്നുമായിരുന്നില്ല. എന്നാല്‍ അവര്‍ക്കെല്ലാം വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നു.
ലോണ്‍ എളുപ്പത്തില്‍ കിട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ബിസിനസ് ഗൈഡ് സീരീസ്... Read More
ഒരു സിഇഒക്ക് ഏറ്റവും പ്രധാനമായി വേണ്ട ക്വാളിറ്റിയാണ് ആത്മവിശ്വാസം. അതില്ലെങ്കില്‍ പിന്നെ തന്റെ ജീവനക്കാരെയും ബോര്‍ഡിനെയും നിക്ഷേപകരെയും ഒന്നും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. സ്വയം വിശ്വാസമില്ലാത്തവരെ മറ്റുള്ളവരും വിശ്വാസത്തിലെടുക്കില്ല.
മാറുന്ന സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാന്‍ ഒരു മികച്ച സിഇഒക്ക് സാധിക്കണം. സാമ്പത്തികമായും സാങ്കേതികമായും ഉള്ള മാറ്റങ്ങള്‍ക്ക് അനുസരിച്ച് സംരംഭത്തെയും ഒപ്പം ജീവനക്കാരെയും പൊരുത്തപ്പെടുത്താന്‍ സിഇഒ സ്വയം പൊരുത്തപ്പെടേണ്ടതുണ്ട്.ഇത് തിരിച്ചടികളും പരാജയങ്ങളിലും നിരാശപ്പെടാതിരിക്കാനും കരുത്തേകും.
അതുപോലെ തന്നെ സംരംഭത്തില്‍ മുന്‍പ് സമാന പദവിയിലിരുന്ന വ്യക്തിയുടെ അറിവും മികവും പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് മുന്നോട്ട് നയിക്കുന്നത് മികച്ച സിഇഒയുടെ ലക്ഷണമാണ്.മുന്‍കാല സിഇഒയുടെ അനുഭവങ്ങളില്‍ നിന്നും സംരംഭത്തിന്റെ പ്രവര്‍ത്തനം മനസിലാക്കാനും അതിലൂടെ മാനേജ്മെന്റിന്റെ താല്‍പര്യങ്ങള്‍,ജീവനക്കാരുടെ ആവശ്യങ്ങള്‍,ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സിഇഒയ്ക്ക് സാധിക്കും.
വിശ്വാസയോഗ്യമായ ഫലങ്ങള്‍ സംരംഭത്തിന് നല്‍കാന്‍ സാധിക്കുന്ന സിഇഒമാരോടാകും പെട്ടെന്ന് വലിയ റിസള്‍ട്ടുണ്ടാക്കുന്നവരേക്കാളും മാനേജ്‌മെന്റ് മുന്‍ഗണന നല്‍കും അവരുടെ പരിചയസമ്പത്തും പ്രകടനവും സ്ഥായിയായിരിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ മികവ്.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മികച്ച ആശയവിനിമയ ശേഷി തന്നെയാണ്.മാനേജ്മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടും ഇടപെടുന്നതിനായി മികച്ച നേതൃപാഠവം ആവശ്യമാണ്.തുറന്ന സംഭാഷണം,വ്യക്തമാ തീരുമാനങ്ങള്‍ എന്നിവ മികച്ച സിഇഒയ്ക്ക് അനുയോജ്യമായ ഗുണങ്ങളാണ്.അതിനൊപ്പം വ്യക്തിപരമായും സംരംഭ മേഖലയിലും മികച്ച ബന്ധം കാത്തുസൂക്ഷിക്കുക.
ഒരു സ്ഥാപനത്തിന്റെ സിഇഒ പദവിയിലിരിക്കുന്ന വ്യക്തി കൈമാറുന്ന ഊര്‍ജ്ജത്തിലാണ് സംരംഭം പ്രവര്‍ത്തിക്കുന്നത് തന്നെ.സ്ഥാപനത്തിന്റെ നേട്ടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കണം. ഒപ്പം വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും വിജയബോധം ഉണ്ടാക്കാനും സിഇഒയ്ക്ക് സാധിക്കണം.
ബിസിനസില്‍ ഹോം ഡെലിവറിയുടെ സ്വാധീനവും സാധ്യതയും : ബിസിനസ് ഗൈഡ് സീരീസ്... Read More
മത്സരം നിറഞ്ഞ ഈ ബിസിനസ് ലോകത്ത് ബിസിനസ് വിജയം കൈവരിക്കണമെങ്കില്‍ കഷ്ട്ടപ്പെട്ടത് കൊണ്ട് മാത്രം കാര്യമായില്ല. ഹാര്‍ഡ് വര്‍ക്കിന്റെ കാലം കഴിഞ്ഞു. ഇനിയങ്ങോട്ട് വിപണി പിടിക്കുന്നത് സ്മാര്‍ട്ട് വര്‍ക്ക് ചിന്തകളാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.