Sections

അടുത്ത 3 മുതല്‍ 5 വര്‍ഷത്തിനകം  ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ അതിവേഗം വളരുന്ന വിഭാഗമായിരിക്കും: എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ

Friday, Jun 25, 2021
Reported By Ambu Senan
SME


എസ്എംഇ അതിവേഗം വളരുന്ന വിഭാഗം 

 

അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ അതിവേഗം വളരുന്ന വിഭാഗമായിരിക്കും എസ്എംഇയെന്ന് ജെഫ്രീസ് സംഘടിപ്പിച്ച അനലിസ്റ്റ് കോളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എംഡിയും സിഇഒയുമായ ശശിധര്‍ ജഗദിശന്‍ പറഞ്ഞു.

എസ്എംഇകളുമായി  ഞങ്ങള്‍ക്ക് ഏകദേശം 20 വര്‍ഷത്തെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്. എസ്ബിഐക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ എംഎസ്എംഇ ബാങ്കര്‍ ഞങ്ങളാകാം. എംഎസ്എംഇകള്‍ക്കായി ഞങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ ഓഫറുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം കൂടുതല്‍ വിപുലീകരിക്കാന്‍ ഒരു മികച്ച അവസരമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ''അദ്ദേഹം പറഞ്ഞു.

'' കഴിഞ്ഞ 30 ദിവസമായി നമ്മള്‍ കണ്ട പൂര്‍ണ്ണ നിശ്ചലാവസ്ഥയില്‍ നിന്ന് നമ്മള്‍ പതുക്കെ കരകയറാന്‍  തുടങ്ങുകയാണെന്ന് ഞാന്‍ കരുതുന്നു.'' കോവിഡ് ലോക്ക്ഡൗണിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

''ഒരു ദീര്‍ഘകാല ചിന്തയില്‍, ഈ പാദത്തിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ഞാന്‍ വലിയ ആകുലനല്ല. ഇത് വളരെ ശോചനീയമായ ഒരു പാദമാണെങ്കിലും ഞങ്ങള്‍ ഭയപ്പെടുന്നില്ല. കാര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജസ്വലതയാണ് നമ്മള്‍ കാണേണ്ടത്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ബാങ്കിന്റെ 85 ശതമാനം റീട്ടെയില്‍ ഉപഭോക്താക്കളും മികച്ച കമ്പനികളില്‍ ജോലി ചെയ്യുന്നതിനാല്‍ ബാങ്കിന് നഷ്ടം കുറവാണ്. എസ്എംഇകള്‍ മുമ്പത്തേതിനേക്കാള്‍ മികച്ച രീതിയില്‍ തയ്യാറായിരുന്നു.

''സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ പ്രധാന സൂചകമായ ഉപഭോഗത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന-മധ്യവര്‍ഗ വിഭാഗം പിന്നോട്ട് പോയിരുന്നെങ്കിലും ചെലവിടുന്നതിലും ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിലും ഒരു കുതിച്ചുചാട്ടം കാണുന്നുണ്ട്. എന്നാല്‍ താഴ്ന്ന-മധ്യവര്‍ഗ വിഭാഗം സൂക്ഷിച്ചാണ് ചെലവാക്കുന്നത്. ന്യായമായും ഇപ്പോഴത്തെ സ്ഥിതി മാറുന്നത് വരെ അവര്‍ ചെലവ് ചുരുക്കാന്‍ ശ്രമിക്കും. അവരുടെ സമ്പാദ്യം തിരിച്ചുപിടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ബഹുജന അടിസ്ഥാനത്തില്‍ ഉപഭോഗം കൂടാന്‍ സമയമെടുക്കും, ''ജഗദിശന്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.