Sections

അടുത്ത മാസം വരുന്ന സാമ്പത്തിക മാറ്റങ്ങൾ ഇവയൊക്കെ; ഓർത്തു വയ്ക്കണേ...

Sunday, Jul 30, 2023
Reported By admin
finance

സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ  എന്തൊക്കെയെന്ന്  നോക്കാം


ഓരോ മാസവും ചെയ്തുതീർക്കാൻ നിരവധി സാമ്പത്തിക കാര്യങ്ങളുണ്ടാകും. മാത്രമല്ല ഓരോ മാസവും പലവിധ സാമ്പത്തിക മാറ്റങ്ങളുമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ കൃത്യസമയത്തിനകം ചെയ്തുതീർത്തില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് മാത്രമല്ല വീണ്ടും അത്തരം കാര്യങ്ങളുടെ പിന്നാലെ നടന്ന് സമയനഷ്ടവുമുണ്ടാകും. നിയമപ്രകാരം 2023-24  സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജൂലൈ 31-നകം സമർപ്പിക്കേണ്ടതുണ്ട് എന്നത് നികുതിദായകരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. മാത്രമല്ല ആഗസ്ത് മുതൽ പ്രാബല്യത്തിൽ വരുന്ന സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ  എന്തൊക്കെയെന്ന്  നോക്കാം.  

ഐടിആർ സമയപരിധിയും പിഴയും

നിയമപ്രകാരം ജൂലൈ 31-നകം ഐടിആർ സമർപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ, ഐടിആർ   സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാൻ യാതൊരു സാധ്യതയുമില്ല. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം ഐടിആർ ഫയലിംഗ് വൈകിയാൽ ആഗസ്ത് 1 മുതൽ പിഴ ഈടാക്കും. മൊത്ത വാർഷിക  വരുമാനം 2.5 ലക്ഷത്തിനും  5 ലക്ഷത്തിനുമിടയിലുള്ള നികുതിദായകർക്ക് 1,000 രൂപയും 5 ലക്ഷത്തിൽ കൂടുതലുള്ളവർക്ക് 5,000 രൂപയുമാണ് പിഴ.

ആക്‌സിസ് ബാങ്ക് ഫ്‌ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ്

ഓഗസ്റ്റ് 12 മുതൽ, ഫ്‌ലിപ്കാർട്ട് കോ-ബ്രാൻഡുമായുള്ള ക്രെഡിറ്റ് കാർഡിലെ ചില ഓഫറുകൾ ആക്‌സിസ് ബാങ്ക് കുറച്ചിരിക്കുകയാണ്. ഫ്‌ലിപ്കാർട്ടിലും മിന്ത്രയിലും പർച്ചേസ് നടത്തുന്നവർക്ക് നേരത്തെയുണ്ടായിരുന്ന 5 ശതമാനത്തിന് പകരം 1.5 ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുക.കൂടാതെ, ഇന്ധനം വാങ്ങുമ്പോഴും,  ഫ്‌ലിപ്പ്കാർട്ടിൽ നിന്നും മിന്ത്രയിൽ നിന്നുമുള്ള ഗിഫ്റ്റ് കാർഡുകൾ, ക്യാഷ് അഡ്വാൻസുകൾ, ഇഎംഐ ഇടപാടുകൾ, ആഭരണങ്ങൾ വാങ്ങൽ, തുടങ്ങിയവയ്ക്കും ആഗസ്ത് 12 മുതൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കില്ല.  

ബാങ്ക് അവധി

ആർബിഐയുടെ അവധിക്കാല കലണ്ടർപ്രകാരം 2023 ഓഗസ്റ്റിലെ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടെ 14 ദിവസം ബാങ്കുകൾ അവധിയായിരിക്കും. ഓണം, രക്ഷാബന്ധൻ തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. ഓഗസ്റ്റ് 15 ന് രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും

സ്റ്റോക്ക് മാർക്കറ്റ് അവധി ദിനങ്ങൾ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ഓഗസ്റ്റ് 15 ന് രാജ്യത്തെ ഓഹരി വിപണി അടച്ചിരിക്കും.ശനി, ഞായർ ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ വിപണികൾ തുറന്ന് പ്രവർത്തിക്കും

എസ്ബിഐ അമൃത് കലാഷ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ  അമൃത് കലാഷ്  സ്ഥിരനിക്ഷേപപദ്ധതിയിൽ,  ഓഗസ്റ്റ് 15 വരെ നിക്ഷേപങ്ങൾ സ്വീകരിക്കും. എസ്ബിഐ വെബ്സൈറ്റ് പ്രകാരം 400 ദിവസത്തെ സ്‌പെഷ്യൽ എഫ്ഡി സ്‌കീമിൽ, പൊതുവിഭാഗത്തിന് 7.10 ശതമാനവും , മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.