Sections

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ദൈനംദിന ശീലങ്ങൾ

Tuesday, Oct 28, 2025
Reported By Soumya
Simple Daily Habits to Reduce Body Weight Naturally

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ. ഏത് തരക്കാർക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന ചില വഴികൾ നോക്കാം.

  • എണ്ണയിൽ വറുത്ത ഭക്ഷണ പദാർത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം
  • ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്.
  • ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും ഉൾപ്പെടുത്തുക.
  • ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.
  • ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേർപ്പെടുകയാണ് ഉത്തമം.
  • ഗ്രീൻ ടീ കുടിച്ചാൽ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു.
  • പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
  • ആരോഗ്യപരമായി സാധ്യമാണെങ്കിൽ ഭാരമെടുക്കൽ, പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളും പരീക്ഷിക്കാം.
  • ടെൻഷൻ, സ്ട്രെസ് എന്നിവയും തടി വർധിക്കാൻ കാരണമാകും. നല്ല പാട്ടുകൾ കേൾക്കുകയും യോഗ, മെഡിറ്റേഷൻ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
  • ജ്യൂസ് തടികുറയ്ക്കാൻ നല്ലതാണ്. എന്നാൽ മധുരം ചേർത്ത ജ്യൂസുകൾ ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്.
  • മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
  • ദിവസം മൂന്നുനേരം വാരി വലിച്ച് കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവിൽ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
  • ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.