പാകം ചെയ്ത് കഴിക്കുന്ന പുതിയതും അസംസ്കൃതവുമായ ആഹാരസാധനങ്ങളാണ് പച്ചക്കറികൾ. ഓരോ പച്ചക്കറിക്കും അതിന്റേതായ ഗുണങ്ങളുണ്ട്. കാരറ്റ്, തക്കാളി മുതലായ പച്ചക്കറികൾ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിനുൾ, പോഷകഘടകങ്ങൾ, നാരുകൾ, പൊട്ടാസ്യം എന്നിവയുടെ പ്രാഥമിക ഉറവിടം കൂടിയാണ് പച്ചക്കറികൾ. ഇവ ഹൃദ്രോങ്ങൾ, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും സഹായിക്കും. വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികളുണ്ട്. പയർവർഗ്ഗങ്ങൾ, കിഴങ്ങുകൾ, ഇലകൾ, പൂക്കൾ എന്നിവ ഉദാഹരണം.
- കിഴങ്ങുവർഗ്ഗത്തിലുള്ള ചെടികൾ മണ്ണിൽ നിന്ന് പോഷകാംശങ്ങൾ വലിച്ചെടുക്കുന്നു. കാരറ്റ്, റാഡിഷ്, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി, മധുരമുള്ളങ്കി (ടർണിപ്പ്) മുതലായവ ഈ വിഭാഗത്തിൽ പെടുന്നു. വളരെയധികം ഊർജ്ജം പ്രദാനം ചെയ്യാൻ കഴിയില്ലെങ്കിലും ഇവ വിറ്റാമിനുകൾ, നാരുകൾ എന്നിവയുടെ കലവറയാണ്.
- പച്ചിലക്കറികൾ ശരീരത്തിൽ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കും. ഇവയിൽ നാരുകളും കാരോറ്റനോയ്ഡുകളും വൻതോതിൽ അടങ്ങിയിട്ടുണ്ട്.32-38 ഡിഗ്രി ഫാരൻഹീറ്റ് താപനിലിയിലാണ് ഇലക്കറികൾ സൂക്ഷിക്കേണ്ടത്.
- പാകം ചെയ്യുന്നതിന് മുമ്പ് ഇവ ശുദ്ധമായ വെള്ളത്തിൽ കഴുകണം. ജലാംശം പോയതിന് ശേഷമേ വേവിക്കാവൂ. ശ്വാസകോശാർബുദം, ആമാശയാർബുദം, സ്തനാർബുദം എന്നിവയുടെ വളർച്ചയും വ്യാപനവും തടയാൻ ഇലക്കറികൾക്ക് കഴിയും.
- ആഹാരത്തിനായി ഉപയോഗിക്കുന്ന പൂക്കളിൽ നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഊർജ്ജം അടങ്ങിയിട്ടുള്ളൂ. കോളിഫ്ളവർ, ശതാവരി, ബ്രോക്കോളി മുതലായവ ഈ വിഭാഗത്തിൽ പെടുന്ന പച്ചക്കറികളാണ്. ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് പല ഗുണങ്ങളും ലഭിക്കും.
- ബട്ടർ ബീൻസ്, ഹരികോട്ട് ബീൻസ്, കറുത്ത പയർ, ചുവന്ന പയർ, ചുവന്ന കിഡ്നി ബീൻസ്, പീജിയൻ ബീൻസ്, കടല മുതലായവ പയർവർഗ്ഗത്തിൽ പെടുന്നു. നാരുകൾ, ഇരുമ്പ്സത്ത്, മെഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഇവ. ഊർജ്ജ സമ്പുഷ്ടമാണ് പയർവർഗ്ഗത്തിൽ പെട്ട പച്ചക്കറികൾ. സങ്കീർണ്ണമായതും സാവധാനം ദഹിക്കുന്നതുമായ അന്നജം ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

സമീകൃതാഹാരം: ദൈനംദിന പോഷകാഹാരത്തിന് അത്യാവശ്യമായ ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.