Sections

സമീകൃതാഹാരം: ദൈനംദിന പോഷകാഹാരത്തിന് അത്യാവശ്യമായ ഭക്ഷണങ്ങൾ

Thursday, Oct 09, 2025
Reported By Soumya
Balanced Diet: Essential Foods for Daily Nutrition

സമീകൃതാഹാരത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പലർക്കും അറിയില്ല. ആവശ്യമുള്ളതും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ. അതാണ് സമീകൃതാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. വലിച്ചുവാരി ആഹാരം കഴിക്കാതെ വിശപ്പിന് അനുസൃതമായി മാത്രം ആഹാരം കഴിക്കുക.

സമീകൃതാഹാരം ശീലമാക്കുവാൻ നാം ശ്രദ്ധിക്കണം. സമീകൃതാഹാരത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പലർക്കും അറിയില്ല. ആവശ്യമുള്ളതും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ. അതാണ് സമീകൃതാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. വലിച്ചുവാരി ആഹാരം കഴിക്കാതെ വിശപ്പിന് അനുസൃതമായി മാത്രം ആഹാരം കഴിക്കുക. ആഹാരം ഓരോ നേരവും ക്രമപ്പെടുത്തണം. സമീകൃതാഹാരത്തിൽ പ്രധാനമായി ചേർക്കേണ്ടത് ഇവയൊക്കെ.

  • ഒരു ദിവസം രണ്ടു മുതൽ രണ്ടര ലിറ്റർവരെ (10-12 ഗ്ലാസ്) ശുദ്ധജലം കുടിക്കണം. അതിൽ ഒരു ഗ്ലാസ് വെള്ളം ഭക്ഷണത്തിന് മുൻപ് കുടിച്ചാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറുവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വെള്ളം മറ്റ് അസുഖങ്ങളെ അകറ്റാൻ സഹായിക്കും.
  • മൂന്ന് നേരവും എന്തെങ്കിലും പഴങ്ങൾ കഴിക്കാൻ ശ്രമിക്കണം. പഴങ്ങൾ ജ്യൂസായോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക. പഴങ്ങളിൽ നാരിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. മാതളം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തയോട്ടം വർധിക്കാൻ വളരെ നല്ലതാണ് മാതളം. ആന്റിഓക്സിഡന്റ് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു.
  • അന്നജവും കൊഴുപ്പുമാണ് പ്രധാനമായി ഊർജത്തിന്റെ സ്രോതസ്സ്.നമ്മുടെ ഭക്ഷണക്രമത്തിൽ അന്നജം തരുന്ന ഭക്ഷണങ്ങൾ അരി, ഗോതമ്പ്,ചോളം, ഓട്സ്, എന്നീ ധാന്യങ്ങളാണ്. ഊർജത്തിനായി കൊഴുപ്പ് അതല്ലെങ്കിൽ അന്നജം മാത്രമുള്ള കപ്പ, കാച്ചിൽ,ചേന, ചേമ്പ്, ഉരുളക്കിഴങ്ങ് ഇവ ഉപയോഗിക്കുമ്പോൾ സമ്പൂർണ മാംസ്യത്തിന്റെ സ്രോതസായ ഇറച്ചി, മീൻ,മുട്ട, തൈര് മാത്രം ഉപയോഗിക്കുക. അന്നജവും കൊഴുപ്പും എല്ലാവർക്കും ഒരേ അളവിൽ അല്ല വേണ്ടത്. ശാരീരികാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ അതിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

സമീകൃതാഹാരത്തിൽ ശ്രദ്ധിക്കേണ്ടവ

  • ഭക്ഷണത്തിൽ വേണ്ടത്ര കലോറി ഉണ്ടായിരിക്കണം.
  • അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ അനുപാതം ശ്രദ്ധിക്കണം.
  • ഭക്ഷണത്തിൽ വേണ്ടത്ര ലവണങ്ങൾ ഉണ്ടാവണം; സോഡിയം, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായവ.
  • ഭക്ഷണം, രുചിയുള്ളതും കാണാൻ ഭംഗിയുള്ളതും, എളുപ്പത്തിൽ ദഹിക്കുന്നതും ആയിരിക്കണം.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.