Sections

മരുന്നുകൾ കൂടാതെ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികൾ

Friday, Jan 23, 2026
Reported By Soumya S
Natural Ways to Reduce Stress Without Medicines

സ്ട്രെസില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. നിത്യജീവിതത്തിൽ ഓരോ ദിവസവും പല തവണ സ്ട്രെസിലൂടെയും ടെൻഷനിലൂടെയും കടന്നു പോകുന്നവരായിരിയ്ക്കും പലരും. പലർക്കും പല തരം കാരണങ്ങളായിരിക്കും സ്ട്രെസിന് ഇട വരുത്തുന്നതെന്നു മാത്രം.

ഡോക്ടറുടെ സഹായം കൂടാതെ, മരുന്നുകൾ കഴിക്കാതെ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികൾ തേടുകയാണോ നിങ്ങൾ?. എന്നാലിതാ കേട്ടോളൂ സ്ട്രെസ്സ് കുറയ്ക്കാനുള്ള 9 പ്രകൃതിദത്ത വഴികൾ.

  • ഓഫീസിലെ ജോലികളും കുടുംബത്തിൻറെ ഉത്തരവാദിത്തങ്ങളും നമുക്ക് എല്ലാവർക്കുണ്ടാകും. അതേക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയാൽ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിക്കുകയേ ചെയ്യൂ. ഇതിനെ മറികടക്കാൻ നിങ്ങൾക്കു മുൻപിൽ പല വഴികളുണ്ട്.നിങ്ങൾക്കിഷ്ടപ്പെട്ട കോമഡി കാണൂ അല്ലെങ്കിൽ അടുത്ത സുഹൃകത്തുക്കളുമായി ചേർന്ന് പഴയ തമാശകൾ ആസ്വദിക്കൂ.പഠനങ്ങൾ പറയുന്നത് ഓരോ തവണ നിങ്ങൾ പൊട്ടിച്ചിരിക്കുമ്പോഴും ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജൻ വന്നു നിറയുകയും രക്തയോട്ടം വർധിക്കുകയും അതുവഴി സ്ട്രെസ്സ് കുറയുകയും ചെയ്യുമെന്നാണ്.
  • വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് മാനസികോല്ലാസം നൽകുമെന്ന് മാത്രമല്ല നിങ്ങളുടെ ശാരീരികാരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഓമനമൃഗങ്ങളുമായി കൂട്ടുകൂടുന്നത് ശരീരത്തിൽ സെറാടോണിൻ,പ്രോലാക്ടിൻ,ഓക്സിടോസിൻ തുടങ്ങി മാനസികോല്ലാസം തരുന്ന ഹോർമോണുകളുടെ അളവ് വർധിക്കുമെന്നും ഇത് സ്ട്രെസ്സിന് കാരണമാകുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.മാത്രമല്ല ഓമനകളെ തലോലിക്കുന്നത് രക്തസമ്മർദ്ദവും ആകാംക്ഷയും കുറച്ച് രോഗപ്രതിരോധശേഷി കൂട്ടുമത്രേ.
  • ഇടുങ്ങിയ മുറിയിൽ പല സാധനങ്ങൾ വാരിവലിച്ചിട്ട് അതിനിടയിലാണോ നിങ്ങളുടെ ജീവിതം.അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങൾ അലങ്കോലപ്പെട്ടു കിടക്കുന്ന സാഹചര്യം നിങ്ങളെ സംഭ്രമത്തിലേക്കും പിന്നീട് സ്ട്രെസ്സിലേക്കും നയിച്ചേക്കാം.ഇത്തരം സാഹചര്യം നിങ്ങളിൽ അനാവശ്യമായ ആകാംക്ഷ സൃഷ്ടിക്കും.ജീവിതത്തിന് അടുക്കും ചിട്ടയും വന്നാൽ മനസ്സിന് താനേ ആശ്വാസം ലഭിക്കുമെന്നാണ് മാനസികാരോഗ്യവിദഗ്ദർ പറയുന്നത്.അതേസമയം ഒരുദിവസം പെട്ടെന്ന് എല്ലാം വൃത്തിയാക്കി ജീവിക്കാൻ തുടങ്ങരുത്. അത് നിങ്ങളുടെ സ്ട്രെസ്സ് കൂട്ടുകയേ ഉള്ളൂ .സാവധാനം ഓരോ സാധനങ്ങൾ ഒഴിവാക്കി മെല്ലെ മെല്ലെ വേണം ഇത് നടപ്പിലാക്കാൻ.അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതസാഹചര്യം മനസ്സിന് ആശ്വാസവും സന്തോഷവും നൽകും.
  • എന്നും ചെയ്യുന്ന ഒരേ വീട്ടുജോലികൾ മടപ്പുളവാക്കുന്നതാണ് . എന്നാൽ എന്നും ചെറിയ വത്യസ്തതയോടെ ഇത് ചെയ്ത് നോക്കൂ.അതിനായി നിങ്ങൾക്കിഷ്ടപ്പെട്ട ഒരു സംഗീതമോ അല്ലെങ്കിൽ ടെലിവിഷൻ പരിപാടിയോ വച്ച് ചെയ്യേണ്ട ജോലികൾ എന്തൊക്കെയെന്ന് തീരുമാനിച്ച് ചെയ്തു തുടങ്ങൂ.നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ കഴിയുമെന്ന് മാത്രമല്ല ജോലിയുടെ അവസാനവും നിങ്ങൾക്ക് മടുപ്പോ സ്ട്രെസ്സോ അനുഭവപ്പെടുകയുമില്ല.
  • വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സ്ട്രെസ്സ് കുറയ്ക്കാൻ വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.കാരണം സ്ട്രെസ്സിന് കാരണമാകുന്ന കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ ഓറഞ്ചിന് കഴിവുണ്ടത്രേ. ഓറഞ്ച് ജ്യൂസിനെക്കൂടാതെ വൈറ്റമിൻ സി അടങ്ങിയ മുന്തിരിജ്യൂസിനും സ്ട്രോബറിയ്ക്കും ചുവന്ന കുരുമുളകിനും രോഗപ്രതിരോധശേഷി കൂട്ടാനും സ്ട്രെസ്സ് കുറയ്ക്കാനുമുള്ള കഴിവുണ്ട്.
  • എന്നാണ് അവസാനമായി നിങ്ങൾ ഹൃദയം തുറന്ന് ഉറക്കെ പാടിയത് എന്നാലോചിച്ചു നോക്കൂ.റേഡിയോയുടെ ശബ്ദം കൂട്ടി വച്ച് അതിനൊപ്പം പാടൂ.നിങ്ങളുടെ ശബ്ദം ഒരു പക്ഷേ അത്ര നല്ലതായിരിക്കില്ല. അതേക്കുറിച്ചാലോചിക്കേണ്ട.പഠനങ്ങൾ പറയുന്നത് പാട്ടു പാടുന്നത് നമ്മളിൽ സന്തോഷം നിറയ്ക്കുമെന്നും ഇത് സ്ട്രെസ്സ് കുറയ്ക്കുമെന്നുമാണ്.മാത്രമല്ല പാട്ടുപാടുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമൊക്കെ നല്ലതാണത്രേ.
  • സ്ട്രെസ്സിനെ മറികടക്കാനുള്ള ഒരു പ്രധാന വഴി വ്യായാമം ചെയ്യുക എന്നതാണ്.ഇത് ശരീരത്തിനും മനസ്സിനും ഉല്ലാസം നൽകുന്ന എൻഡോർഫിൻറെ നിർമ്മാണത്തിന് സഹായിക്കുന്നു.ചൂടുള്ള കാലാവസ്ഥയിൽ വ്യായാമം ചെയ്യുന്നത് നിങ്ങളെ ഉത്സാഹഭരിതനാക്കും.ദിവസവും അരമണിക്കൂർ നേരം ഉത്സാഹത്തോടെ നടക്കുന്നത് ശീലമാക്കൂ.സ്ട്രെസ്സിനെ നിങ്ങൾക്ക് അനായാസം മറികടക്കാം.
  • സ്ട്രെസ്സ് എന്ന കാരണം ചൂണ്ടിക്കാട്ടി സെക്സിൽനിന്നും പിന്തിരിയുന്നയോളാണോ നിങ്ങൾ?.എന്നാലിത് കേട്ടോളൂ. സ്ട്രെസ്സിനുള്ള ഏറ്റവും നല്ല മരുന്നുകളിലൊന്നാണ് സെക്സ്.കാരണം സെക്സിലേർപ്പെടുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും അതുവഴി സ്ട്രെസ്സിനെ ഇല്ലാതാക്കുകയും ചെയ്യും.മാത്രമല്ല സെക്സ് ആത്മവിശ്വാസവും ആത്മാഭിമാനവും കൂട്ടുകയും പങ്കാളിയോട് കൂടുതൽ അടുക്കാൻ സഹായിക്കുകയും ചെയ്യും.ഇതുകൂടാതെ നന്നായി ഉറങ്ങാനും സെക്സ് സഹായിക്കും.
  • ലാവെൻഡറോ റോസ്മേരിയോ പോലുള്ള സുഗന്ധതൈലങ്ങൾ പുരട്ടി ഒരു ദീർഘശ്വാസം എടുത്തുനോക്കൂ.അത് നിങ്ങളുടെ മനസ്സിന് ആശ്വാസം തരിക മാത്രമല്ല ശരീരത്തിൽ സ്ട്രെസ്സ് ഉണ്ടാക്കുന്ന കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും.ഇനി സുഗന്ധതൈലങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ സ്ഥിരമായി നന്നായി ദീർഘശ്വാസമെടുക്കുന്നത് ശീലമാക്കൂ.ഇത് നിങ്ങളുടെ രക്തധമനികളിലേക്ക് കൂടുതൽ ഓക്സിജൻ പ്രവഹിക്കുന്നതിന് കാരണമാകുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്നു.
  • നല്ല ഉറക്കം സ്ട്രെസ് മാററാനുള്ള ഒരു വഴിയാണ്. ഉറക്കക്കുറവും സ്ട്രെസിന് വഴിയൊരുക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.