Sections

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് മൂഡീസിന്റെ എസ്‌ക്യൂഎസ്2 റേറ്റിംഗ് 

Thursday, Jan 22, 2026
Reported By Admin
Union Bank Gets Moody’s SQS2 Sustainability Rating

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സസ്റ്റൈനബിൾ ഫിനാൻസിംഗ് ഫ്രെയിംവർക്കിന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിന്റെ എസ്ക്യൂഎസ്2 റേറ്റിംഗ് ലഭിച്ചു. മൂഡീസിന്റെ സസ്റ്റൈനബിൾ ക്വാളിറ്റി സ്കോർ സ്കെയിലിലെ രണ്ടാമത്തെ ഉയർന്ന റേറ്റിംഗാണ് എസ്ക്യൂഎസ്2. ബാങ്കിന്റെ സുസ്ഥിര ധനകാര്യ ഇടപാടുകൾക്ക് നൽകുന്ന 'വളരെ മികച്ച ഗുണനിലവാരം' (വെരി ഗുഡ് സസ്റ്റൈനബിലിറ്റി ക്വാളിറ്റി) എന്ന അംഗീകാരമാണിത്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ റേറ്റിംഗ്, യൂണിയൻ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും വിശ്വാസം വർധിപ്പിക്കും. പരിസ്ഥിതിക്കും സമൂഹത്തിനും ഗുണകരമാകുന്ന പ്രവർത്തനങ്ങൾ ബാങ്കിന്റെ അടിസ്ഥാന നയങ്ങളിൽ ഉൾപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം.

സാമൂഹിക പ്രതിബദ്ധതയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് ഗുണകരമായ പദ്ധതികൾ നടപ്പിലാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.