- Trending Now:
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. പങ്കെടുക്കുന്നവർ കൈകോർത്ത് പിടിച്ച് വലതുവശത്തുള്ള ആൾക്ക് ഐസ്ക്രീം നൽകിക്കൊണ്ട് ഒരു മിനിറ്റ് തുടർച്ചയായി ഐസ്ക്രീം കഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 15 വർഷം മുമ്പ് 2,500 വിദ്യാർത്ഥികൾ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
യുകെയിൽ നിന്നുള്ള റിച്ചാർഡ് വില്യം സ്റ്റെന്നിംഗ്, പൂനെയിൽ നിന്നുള്ള മിലിന്ദ് വെർലേക്കർ എന്നിവരടങ്ങുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സംഘം ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു. ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ സി. സത്യൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചെന്നൈയിലെ പ്രമുഖ വിദ്യാലയങ്ങളിലെ കുട്ടികളാണ് ഈ ചരിത്രപരമായ റെക്കോർഡ് സൃഷ്ടിക്കുന്നതിൽ പങ്കാളികളായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.