Sections

ടെക്‌നോപാർക്കിൽ 'അൽസോൺ സോഫ്റ്റ് വെയർ' പുതിയ ഓഫീസ് തുറന്നു

Wednesday, Jan 21, 2026
Reported By Admin
Alzone Software Opens New Office at Technopark

തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം നൂതന ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പരിഹാരങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയായ് അൽസോൺ സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡിന് ടെക്നോപാർക്കിൽ പുതിയ ഓഫീസ്.

ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിലെ തേജസ്വിനി കെട്ടിടത്തിൻറെ ഗ്രൗണ്ട് ഫ്ളോറിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി പുതിയ ഓഫീസ് തുറന്നത്.

2018 ലാണ് ആരംഭിച്ചത്. വളർച്ചയുടെ പാതയിലുള്ള അൽസോൺ സോഫ്റ്റ് വെയർ ടീമംഗങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഓഫീസ് സജ്ജീകരിച്ചത്. പുതിയ ഓഫീസിലെ ആധുനിക ഓപ്പൺ-പ്ലാൻ ലേഔട്ട്, പ്രത്യേക സഹകരണ മേഖലകൾ, ഐടി മേഖലയ്ക്കാവശ്യമായ മികച്ച അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ശ്രദ്ധേയമാണ്.

ഭാവിയിൽ ഏജൻറ് ഓട്ടോമേഷൻ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ടെക്നോപാർക്കിലെ എഐ സംരംഭങ്ങളുടെ ശക്തമായ വളർച്ചാപാതയെ പ്രതിഫലിപ്പിക്കുന്നതിനും ഈ വിപുലീകരണത്തിലൂടെ അൽസോൺ സോഫ്റ്റ് വെയറിനു സാധിക്കും.

അൽസോൺ സോഫ്റ്റ് വെയറിൻറെ സിഇഒയും സഹസ്ഥാപകനുമായ ലിജിത്ത് അപ്പുക്കുട്ടനും സിടിഒയും സഹസ്ഥാപകനുമായ അനു ആചാരിയും സംയുക്തമായി പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. അൽസോൺ സോഫ്റ്റ് വെയറിലെ ജീവനക്കാരും ടെക്നോപാർക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.