Sections

ഐസിഐസിഐ പ്രു സ്മാർട്ട്കിഡ് 360' പുറത്തിറക്കി

Wednesday, Jan 21, 2026
Reported By Admin
ICICI Pru Launches SmartKid 360 Long-Term Savings Plan

കൊച്ചി: മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഭാവിയിലെ സുപ്രധാന ലക്ഷ്യങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ദീർഘകാല സമ്പാദ്യ പദ്ധതിയായ 'ഐസിഐസിഐ പ്രു സ്മാർട്ട്കിഡ് 360' അവതരിപ്പിച്ചു. ഐസിഐസിഐ പ്രു സ്മാർട്ട്കിഡ് 360യിലൂടെ ഉപഭോക്താക്കൾക്ക് ക്രമബദ്ധമായി സമ്പാദ്യം കെട്ടിപ്പടുക്കാനും കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം, ഉന്നത പഠനം, പ്രായപൂർത്തിയായ കാലഘട്ടത്തിലെ ലക്ഷ്യങ്ങൾ എന്നിവയോടനുബന്ധിച്ച് മുൻകൂട്ടി നിശ്ചിത തുകകൾ ലഭിക്കാനുള്ള സൗകര്യം നൽകുന്നു. ഇത്തരം സാമ്പത്തിക ആവിശ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കളെ സജ്ജരാക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് പണം നൽകാൻ ഇത് മാതാപിതാക്കളെ സഹായിക്കുന്നു.

ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഓരോ ഘട്ടത്തിലും ഒരേ തോതിൽ ലഭിക്കുന്ന തുക അല്ലെങ്കിൽ കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി അവസാന ഘട്ടങ്ങളിൽ കൂടുതൽ തുക ലഭിക്കുന്ന രീതിയോ അല്ലെങ്കിൽ സ്കൂൾ കാലഘട്ടങ്ങളിൽ ആവശ്യമനുസരിച്ച് ഉയർന്ന തുക എന്ന രീതിയോ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഒന്നുകിൽ രക്ഷിതാവിന് മൂന്നോ നാലോ ഘട്ടങ്ങളിലായി തുല്യമായ തുക കൈപ്പറ്റാം, അല്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് കുറഞ്ഞ തുകയും കോളേജ്, ഉപരിപഠന കാലയളവിൽ ഉയർന്ന തുകയും ലഭിക്കുന്ന രീതിയിൽ ഇത് ക്രമീകരിക്കാം.

മാതാപിതാക്കൾക്ക് കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ആവശ്യകത കണക്കിലെടുത്താണ് 'ഐസിഐസിഐ പ്രു സ്മാർട്ട്കിഡ് 360' തയ്യാറാക്കിയിരിക്കുന്നത്. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രീമിയം ഒഴിവാക്കാനുള്ള വ്യവസ്ഥയും, ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാനുള്ള വ്യവസ്ഥയും ഈ പദ്ധതിയിലുണ്ട്. ഇതിലൂടെ നോമിനിക്ക് ലൈഫ് കവർ തുക ലഭിക്കുകയും, ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ പോളിസി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും. ഇത് കുട്ടിയുടെ ലക്ഷ്യങ്ങൾ സുരക്ഷിതമായും തടസ്സമില്ലാതെയും മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കുന്നുവെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രോഡക്റ്റ് ഓഫീസർ വികാസ് ഗുപ്ത പറഞ്ഞു.

പോളിസി കാലാവധി കഴിയുമ്പോൾ ഈ കുട്ടിയുടെ ഭാവിക്കായി ഒന്നിച്ച് ലഭിക്കുന്ന ഒരു നിശ്ചിത തുക മെച്യൂരിറ്റി ബെനഫിറ്റായി നൽകുന്നു. ഇങ്ങനെ കൃത്യമായ സമ്പാദ്യശീലവും ഉറപ്പായ മെച്യൂരിറ്റി ആനുകൂല്യങ്ങളും സുരക്ഷയും ഒരുമിച്ച് നൽകുന്നതിലൂടെ, കുട്ടികളുടെ ശോഭനമായ ഭാവി ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാൻ ഈ പദ്ധതി ഉപഭോക്താക്കളെ സഹായിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.