Sections

പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

Tuesday, Jan 20, 2026
Reported By Admin
Punjab National Bank Q3 Profit Rises 13.1% to ₹5,100 Cr

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5,100 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിലെ 4,508 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ബാങ്കിന്റെ ലാഭത്തിൽ 13.1 ശതമാനം വർധനവാണിത്.

ബാങ്കിന്റെ പ്രവർത്തന ലാഭം 13 ശതമാനം വർധിച്ച് 7,481 കോടി രൂപയായി ഉയർന്നു. മൊത്തം കിട്ടാക്കടം 4.09 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായും, അറ്റ കിട്ടാക്കടം 0.32 ശതമാനമായും കുറഞ്ഞു.

ബാങ്കിന്റെ ആഗോള ബിസിനസ് 9.5 ശതമാനം വർധിച്ച് 28.92 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.6 ലക്ഷം കോടി രൂപയായും വായ്പകൾ 12.31 ലക്ഷം കോടി രൂപയായും ഉയർന്നു.
നിലവിൽ ബാങ്കിന് 10,261 ശാഖകളുണ്ട്. ഇതിൽ 63.3 ശതമാനവും ഗ്രാമീണ-അർദ്ധ നഗര മേഖലകളിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 11,109 എടിഎമ്മുകളും ബാങ്കിനുണ്ട്.

കാർഷിക അടിസ്ഥാന സൗകര്യ നിധി (എഐഎഫ്) പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ബാങ്കിന് വിവിധ പുരസ്കാരങ്ങളും ലഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.