- Trending Now:
ചെന്നൈ: പ്രമുഖ സ്വകാര്യ മേഖലാ ഡയറി കമ്പനി ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് 2025 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,009.75 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 17.61 ശതമാനം വർധിച്ച് 2,363.72 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായത്തിൽ 47.97 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 40.94 കോടി രൂപയായിരുന്ന ലാഭം ഇത്തവണ 60.58 കോടി രൂപയായി ഉയർന്നു. പാൽ, തൈര്, ഐസ്ക്രീം എന്നീ വിഭാഗങ്ങളിലുണ്ടായ ശക്തമായ ഉപഭോക്തൃ ഡിമാൻഡും കർഷക ശൃംഖലയിൽ നിന്നുള്ള തടസ്സമില്ലാത്ത പാൽ സംഭരണവുമാണ് ഈ മികച്ച വളർച്ചയ്ക്ക് പ്രധാന കാരണമായത്.
വിതരണ ശൃംഖലയുടെ വ്യാപനവും നൂതനമായ ഉൽപ്പന്നങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഹാറ്റ്സൺ അഗ്രോ ചെയർമാൻ ആർ. ജി. ചന്ദ്രമോഗൻ അറിയിച്ചു.
അരുൺ ഐസ്ക്രീംസ്, ആരോഗ്യ മിൽക്ക്, ഹാറ്റ്സൺ ഡയറി പ്രോഡക്ട്സ്, ഇബാക്കോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ ഹാറ്റ്സൺ, നാല് ലക്ഷത്തിലധികം കർഷകരിൽ നിന്നാണ് നേരിട്ട് പാൽ സംഭരിക്കുന്നത്. നിലവിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലായി 4,000-ലധികം എക്സ്ക്ലൂ സീവ് സ്റ്റോറുകൾ കമ്പനിക്കുണ്ട്. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തെ കണക്കുകൾ പ്രകാരം 7,381.59 കോടി രൂപയുടെ വരുമാനവും 305.31 കോടി രൂപയുടെ ലാഭവുമാണ് കമ്പനി ഇതുവരെ സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.