- Trending Now:
കൊച്ചി: മൺപാത്ര നിർമ്മാണത്തിലെ അടിസ്ഥാന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തിക്കൊടുക്കുന്ന ടെറാക്കോട്ട ആൻഡ് വീൽ പോട്ടറി ശില്പശാല ശ്രദ്ധേയമാകുന്നു. ഫോർട്ട് കൊച്ചി വാട്ടർ മെട്രോയിലെ എബിസി ആർട്ട് റൂമിൽ കലാകാരൻ ജയൻ വി.കെ.യുടെ നേതൃത്വത്തിലാണ് ശിൽപശാല.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഇതിന്റെ ഭാഗമായി കളിമണ്ണിൽ നിർമ്മിച്ച ഒരു വലിയ ഭരണിയുടെ നിർമ്മാണത്തിന്റെ ഭാഗമാകാൻ അവസരമുണ്ട്. വൈകുന്നേരത്തോടെ പൂർത്തിയാകുന്ന പ്രവൃത്തികൾ ഒരാഴ്ചയോളം ഉണങ്ങാൻ വെച്ച ശേഷം ഒരു താൽക്കാലിക ചൂളയിൽ ഇട്ട് ചുട്ടെടുക്കുന്നതാണ്.
ശില്പശാലയിലെ പ്രദർശനങ്ങളിലൂടെ നിർമ്മാണ രീതികൾ പഠിക്കുന്നവർ പിന്നീട് തങ്ങളുടെ തനതായ ഭാവനകൾ ഉപയോഗിച്ച് കളിമൺ രൂപങ്ങൾ ഉണ്ടാക്കുന്നു. മൺപാത്ര നിർമ്മാണത്തിന്റെ പ്രാഥമിക അറിവുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കളിമൺ കലയിൽ താല്പര്യമുള്ളവർക്കും അതിനുള്ള അവസരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കൊച്ചി-മുസിരിസ് ബിനാലെയുടെ എബിസി വിഭാഗത്തിൽ ഇത് മൂന്നാം തവണയാണ് ജയൻ വി.കെ. പങ്കെടുക്കുന്നത്. കളിമൺ ശില്പകലയിൽ പ്രഗത്ഭനായ അദ്ദേഹം മുൻപ് വെല്ലിംഗ് ടൺ ഐലൻഡിൽ ദക്ഷിണാഫ്രിക്കൻ കലാകാരിയായ ഡിനെയോ സെഷേ ബൊബാബെയുമായി സഹകരിച്ച് 12 കൂറ്റൻ താഴികക്കുടങ്ങൾ നിർമ്മിച്ചിരുന്നു. ഏകദേശം 12 അടി വരെ ഉയരമുള്ള ഇവ നിർമ്മിക്കാൻ മുള, കളിമണ്ണ്, ചാക്ക് തുണി, ആനപ്പിണ്ടം, ചാണകം എന്നിവയാണ് ഉപയോഗിച്ചത്. ഈ സൃഷ്ടികൾ സാധാരണ ജീവിതത്തെയും വിശ്വാസങ്ങളെയും പച്ചയായ യാഥാർത്ഥ്യങ്ങളെയുമാണ് അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.