Sections

മൂന്നാം പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി ഡാൽമിയ ഭാരത് ലിമിറ്റഡ്

Thursday, Jan 22, 2026
Reported By Admin
Dalmia Bharat Q3 Profit Jumps 94% to ₹128 Crore

കൊച്ചി: ഡാൽമിയ ഭാരത് ലിമിറ്റഡ് 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 93.9% വർധിച്ച് 128 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം
10.2 % വർധനയോടെ 3,506 കോടി രൂപയിലെത്തി. സിമന്റ് വിൽപ്പനയിൽ 9.5 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയ കമ്പനി, ഈ പാദത്തിൽ 7.3 ദശലക്ഷം ടൺ വിൽപ്പന നടത്തി. കമ്പനിയുടെ ഇബിഐടിഡിഎ 17.8% ശതമാനം വർധിച്ച് 602 കോടി രൂപയായി.

അസംഘടിത വിപണികളിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അസമിലെ ഉമ്രംഗ്സോയിലുള്ള 3.6 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ ക്ലിങ്കർ ലൈനിൽ ജനുവരി 20-ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ആകെ ക്ലിങ്കർ ഉത്പാദന ശേഷി 27.1 ദശലക്ഷം ടണ്ണായി ഉയർന്നു.

സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന കമ്പനിയുടെ പുനരുപയോഗ ഊർജ ഉപഭോഗം 48 ശതമാനമായി വർധിച്ചിട്ടുണ്ട്. നിലവിൽ 49.5 ദശലക്ഷം ടൺ വാർഷിക ഉത്പാദന ശേഷിയുള്ള ഡാൽമിയ ഭാരത് ഇന്ത്യയിലെ നാലാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളാണ്. വരും മാസങ്ങളിലും ലാഭകരമായ വളർച്ച തുടരാനാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാൽമിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.