Sections

ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Friday, Jan 23, 2026
Reported By Admin
Axis Mutual Fund Launches BSE India Sector Leaders Index Fund

കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ടിൻറെ ഓപ്പൺ എൻഡഡ് ഇൻഡക്സ് ഫണ്ടായ ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇൻഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫർ ജനുവരി 23 മുതൽ ഫെബ്രുവരി 6 വരെ നടത്തും.

ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് സൂചികയിലുള്ള കമ്പനികളിലാവും പദ്ധതിയുടെ നിക്ഷേപം. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അനുവദിച്ച് 15 ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്നു പിൻവലിക്കൽ നടത്തുകയാണെങ്കിൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ടാകും. ഇതിനു ശേഷം പദ്ധതിയിൽ നിന്നു നടത്തുന്ന പിൻവലിക്കലുകൾക്ക് എക്സിറ്റ് ലോഡ് ഉണ്ടാകില്ല.

ബിഎസ്ഇ 500 സൂചികയിലുള്ള 21 മേഖലകളിലെ വിപുലമായ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതി തുറന്നു നൽകുന്നത്. ഈ 21 മേഖലകളിലെ ഏറ്റവും മികച്ച മൂന്നു കമ്പനികളെയാവും ഇതിനായി തെരഞ്ഞെടുക്കുക. ആറു മാസത്തെ ശരാശരി വിപണി മൂല്യം കണക്കാക്കിയാവും ഈ തെരഞ്ഞെടുപ്പു നടത്തുക.

നിക്ഷേപകർ നവീനമായ നിക്ഷേപ മാർഗങ്ങളാണ് ഇപ്പോൾ തേടുന്നത് തങ്ങളുടെ മേഖലകളിലെ ആശ്രയിക്കാവുന്ന കമ്പനികളെ പ്രയോജനപ്പെടുത്താൻ ഇതു വഴിയൊരുക്കുമെന്നും ആസ്കിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.