Sections

ഇലക്ട്രിക് വാഹന വാലറ്റ് റീചാർജ് സംവിധാനത്തിലൂടെ എൻബിബിഎൽ ഇന്ത്യയിലെ മൊബിലിറ്റി സെക്റ്ററിനെ ശക്തിപ്പെടുത്തുന്നു

Friday, Jan 23, 2026
Reported By Admin
NPCI Bharat BillPay Launches EV Recharge on Bharat Connect

കൊച്ചി: നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻബിബിഎൽ)യുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡ് (എൻബിബിഎൽ), ഭാരത് കണക്റ്റിൽ അവരുടെ ?ഇവി റീചാർജ്? വിഭാഗത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിനായുള്ള ഡിജിറ്റൽ പേയ്മെൻറ് പരിഹാരങ്ങൾ ശക്തിപ്പെടുത്തുന്നു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025ൽ അവതരിപ്പിച്ച പുതിയ വിഭാഗം, ഇലക്ട്രിക് വാഹന ഉടമകൾക്ക് ഭാരത് കണക്റ്റ് സജീവമായ ടച്ച്പോയിൻറുകളിലൂടെ അവരുടെ ഇവി വാലറ്റുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.

നീതി ആയോഗ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 2016-2024 കാലയളവിൽ 50,000 മുതൽ 2.08 മില്യൺ ആയി ഉയർന്നു. 2030 ഓടെ രാജ്യത്തെ വാഹന വിപണിയുടെ 30 ശതമാനം വിൽപന ഇലക്ട്രിക്ക് വാഹനങ്ങളിലൂടെയാകണം എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കൾക്ക് ചാർജിങ്ങിനായി വിവിധ പ്ലാറ്റുഫോമുകളെയും ആപ്പുകളെയും ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും അസൗകര്യത്തിനും ബുദ്ധിമുട്ടിനും കാരണമാകുന്നു പ്രധാന ഇവി വാലറ്റ് ദാതാക്കളെയും ചാർജിങ് നെറ്റ്വർക്കുകളെയും ഒരേ ഫ്രെയിമിൽ കൊണ്ടുവരുന്നതിലൂടെ എൻബിബിഎൽ ഇവി ഉപഭോക്താക്കൾക്കുള്ള സുഖപ്രദമായ പേയ്മെൻറ് ഇൻ?ഫ്രാസ്ട്രക്ചർ ഒരുക്കുന്നു. ഭാരത് കണക്റ്റിൻറെ എപിഐ-ഡ്രിവൻ വഴിയുള്ള പാർട്ട്ണർ അപ്പുകൾ ഉപയോക്താക്കൾക്ക് സുസ്ഥിരമായ അനുഭവവും നൽകുന്നു.

വൈദ്ധ്യുത മന്ത്രാലയത്തിൻറെ കണക്കനുസരിച്ചു, 2025 ഓഗസ്റ്റ് വരെ രാജ്യമൊട്ടാകെ 29,277 പബ്ലിക് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നു. ഇവി വാലറ്റ് ടോപ്പ്-അപ്പുകൾ ഇനി ഭാരത് കണക്റ്റ-സജ്ജമായ ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ലഭ്യമാകുന്നതിനാൽ, ഉപയോക്താക്കൾക്ക് ടാറ്റ ഈസി ചാർജ്, സിയോൺ ചാർജിങ് പോലുള്ള സ്റ്റേഷനുകളുടെ ചാർജിങ് ബാലൻസുകൾ എളുപ്പത്തിൽ നിയന്ത്രിക്കാം. ഇടപാടുകൾ പരിചിതമായ പേയ്മെൻറ് മോഡുകൾ വഴി പൂർത്തിയാക്കാൻ കഴിയും, ഉദാഹരണത്തിന് യുഎപി, കാർഡുകൾ, നെറ്റ് ബാങ്കിംഗ്, വാലറ്റുകൾ എന്നിവ, സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഉടൻ സ്ഥിരീകരണങ്ങളും ഡിജിറ്റൽ രേഖകളും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.