ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളിൽ ഫാൻ കറങ്ങിയില്ലെങ്കിൽ ഉറക്കം വരാത്തവരാണ് അധികവും. നമ്മൾ നിസ്സാരമെന്നു കരുതുന്ന ഈ സംഭവം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഭാവിയിൽ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
- രാത്രി മുഴുവൻ ഫാൻ പ്രവർത്തിപ്പിച്ചു കൊണ്ടു കിടന്നാൽ അത് പതിയെ അലർജിക്കും ശ്വാസതടസ്സത്തിനും കാരണമാകും.
- എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിൽ പൊടി അടിഞ്ഞു കൂടുക സ്വാഭാവികം. ഇത് വന്നെത്തുക നമ്മളിലേക്കു തന്നെയാണ്.
- ഫാനിൽ നിന്നുള്ള വരണ്ട കാറ്റ് ചർമത്തിനും തൊണ്ടയ്ക്കും കണ്ണിനും അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്.
- ഫാനിട്ട് ഉറങ്ങിയാൽ ചർമ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിർജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവർ ഉണരുമ്പോൾ ക്ഷീണിതരായി കാണപ്പെടാൻ ഒരു കാരണം. ഇത്തരക്കാർക്ക് ഉറക്കം ഉണരുമ്പോൾ കടുത്ത ശരീര വേദനയും ഉണ്ടാകും.
- ആസ്ത്മയും അപസ്മാരവും ഉള്ളവർ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം മുഴുവൻ ഫാനിട്ടു കിടക്കുന്നവർ കിടപ്പുമുറിയിൽ നല്ല വെന്റിലേഷൻ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം.
- ദീർഘനേരം ചൂടുള്ള കാലാവസ്ഥയിൽ ഫാനിട്ട് ഉറങ്ങിയാൽ ചർമത്തിലെ ജലാംശം വലിച്ചെടുത്ത് നിർജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഉറക്കം ഉണരുമ്പോൾ വല്ലാത്ത ക്ഷീണം തോന്നുന്നതിന്റെ കാരണം.
- കൊതുകിനെ തുരത്താൻ ഫാനിന്റെ സ്പീഡ് കൂട്ടി കിടക്കുന്നവരുണ്ട്. ഇതുകൊണ്ട് ഒരു കാര്യവുമില്ല. കൊതുകിനെ തുരത്താൻ ഏറ്റവും നല്ലത് കൊതുകു വലയാണ്. അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴികൾ നോക്കാം.
ചൂടിൽ നിന്നും രക്ഷനേടാനാണല്ലോ നമ്മൾ ഫാൻ അധികവും ഉപയോഗിക്കുന്നത്. എന്നാൽ ശരീരത്തെ ഒരു പരിധി വരെ ചൂടിൽ നിന്നു സംരക്ഷിക്കാൻ നമുക്കുതന്നെ കഴിയും.അതിനുള്ള വഴികൾ ഇവയാണ്
- ഉറങ്ങും മുൻപ് തണുത്ത വെള്ളം കുടിക്കാം. കഫീൻ, മദ്യം എന്നിവ ഒഴിവാക്കാം.
- കോട്ടൻ ഷീറ്റുകൾ ഉപയോഗിക്കാം, ഇത് ചൂട് കുറയ്ക്കും.
- എന്തെങ്കിലും ഷെയ്ഡ് വരുന്നിടത്ത് കട്ടിലിട്ടു കിടക്കാം.
- ഉറങ്ങും മുൻപ് തണുത്ത വെള്ളത്തിലെ കുളി ചൂട് കുറയ്ക്കാൻ സഹായിക്കും. ഒപ്പം ലൂസായ വേഷങ്ങൾ ഉപയോഗിക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

വിഷാദം: ലക്ഷണങ്ങൾ, തരങ്ങൾ, കാരണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.