Sections

മുണ്ടിനീര് ലക്ഷണങ്ങളും പ്രതിവിധിയും

Friday, Mar 15, 2024
Reported By Soumya S
Mumps

ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറൽ രോഗമാണ് മുണ്ടിനീര്. പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ഈ രോഗം ബാധിക്കുക. ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഉമിനീർ ഗ്രന്ധികൾക്ക് വിങ്ങലും വേദനയുമാണ് ഈ രോഗം ബാധിച്ചാൽ ഉണ്ടാവുക.

ലക്ഷണങ്ങൾ

പനി, തലവേദന, വിശപ്പില്ലായ്മ, ശാരീരികമായ ദുർബലാവസ്ഥ, ഭക്ഷണം ചവക്കുമ്പോഴും ഇറക്കുമ്പോഴും വേദന തുടങ്ങിയവയാണ് പ്രത്യക്ഷത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങൾ .

മുണ്ടിനീരിനെതിരെയുള്ള വാക്സീൻ എടുക്കാത്ത രണ്ട് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഈ രോഗം പൊതുവേ വരാറുള്ളത്. എന്നാൽ അപൂർവം അവസരങ്ങളിൽ വാക്സീൻ എടുത്ത കൗമാരക്കാർക്കും മുതിർന്നവർക്കും അവരുടെ പ്രതിരോധ ശേഷി കുറയുന്നതിനെ തുടർന്ന് മുണ്ടിനീര് വരാറുണ്ട്.

അണുബാധ പടരാതിരിക്കാൻ കൃത്യസമയത്ത് രോഗനിർണ്ണയം നടത്തേണ്ടത് അത്യാവശ്യമാണ്. മുണ്ടിനീരിന് കൃത്യമായ ആന്റിവൈറൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ ലക്ഷണങ്ങൾ ലഘൂകരിക്കാനും സങ്കീർണ്ണതകൾ ഒഴിവാക്കാനുമുള്ള ചികിത്സയാണ് നൽകാറുള്ളത്. ആവശ്യത്തിന് വിശ്രമവും ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതും വേദന സംഹാരികളും ആശ്വാസം നൽകും. വീർത്ത ഗ്രന്ഥികളിൽ ചൂടോ തണുപ്പോ നൽകുന്നതും ലക്ഷണങ്ങൾ ഭേദമാക്കും.

മുണ്ടിനീര് ബാധിച്ച മിക്ക കുട്ടികളും ഏകദേശം 2 ആഴ്ചയ്ക്കുള്ളിൽ പൂർണ്ണമായി സുഖം പ്രാപിക്കുന്നു. സാധാരണഗതിയിൽ, മുതിർന്നവർക്ക് മുണ്ടിനീർ ബാധിച്ച് ഒരാഴ്ചയോ പത്ത് ദിവസമോ കഴിഞ്ഞ് ജോലിക്ക് മടങ്ങാൻ കഴിയും. മുണ്ടിനീരിൽ നിന്നുള്ള സങ്കീർണതകൾ അപൂർവമാണ്, പക്ഷേ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.