Sections

എന്റെ കേരളം 2023 പ്രദർശന വിപണന മേളയോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി, മൊബൈൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു

Monday, Apr 03, 2023
Reported By Admin
Ente Keralam 2023

മൊബൈൽ ഫോട്ടോഗ്രാഫി, മൊബൈൽ റീൽസ് മത്സരം ഏപ്രിൽ പത്തിനകം അയയ്ക്കണം


സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം എന്റെ കേരളം 2023 പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് മൊബൈൽ ഫോട്ടോഗ്രാഫി, മൊബൈൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഫോട്ടോഗ്രാഫിയിൽ പകർത്തേണ്ടത്. ഇതേ ആശയങ്ങൾ ഉൾക്കൊണ്ട് 30 സെക്കന്റിൽ കവിയാത്ത റീൽസാണ് ചെയ്യേണ്ടത്. വികസന ദൃശ്യങ്ങൾ പകർത്തുകയോ, സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിന് പ്രായപരിധിയില്ല. റീൽസ് മത്സരത്തിന് പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 18-40. ഏപ്രിൽ പത്തിനകം prdcontest@gmail.com എന്ന ഇമെയിലിൽ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്ക് കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഫോൺ 04994 255145.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.