Sections

മിൽമയുടെ പേരിൽ വ്യാജസന്ദേശം: പൊതുജനങ്ങൾ കബളിക്കപ്പെടരുത്

Sunday, Jun 21, 2026
Reported By Admin
Milma Warns Against Fake WhatsApp Anniversary Gift Scam

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം / ലിങ്ക് വ്യാജമാണെന്ന് മിൽമ അധികൃതർ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാൽ കബളിക്കപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയ വ്യക്തികൾക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മിൽമയ്ക്ക് പരാതി ലഭിച്ചിരുന്നു.

46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വാട്സ്ആപ്പ് സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി മിൽമ അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.

വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് വ്യാജസന്ദേശം പ്രചരിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഈ സന്ദേശം/ലിങ്ക് വ്യാജമാണെന്നും അത് ഫോർവേഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.