Sections

പനിക്കൂർക്കയുടെ ഔഷധ ഗുണങ്ങൾ

Thursday, Jul 27, 2023
Reported By Soumya
Panikoorka

പനികൂർക്ക അഥവാ ഞവരയില മാറ്റിനിർത്തിയുള്ള നാട്ടുവൈദ്യം കാണില്ല. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെ ഉപയോഗപ്രദമായ ഒന്നാണ് പനികൂർക്ക. ഏതു മണ്ണിലും പെട്ടന്ന് വളരുന്ന ഒന്നായതിനാൽ ഗൃഹ പരിസരങ്ങളിലോ, മൺചട്ടികളിലോ, മണ്ണു നിറച്ച ചാക്കുകളിലോ വളർത്താവുന്നതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വളരെ മുന്നിലാണ് പനികൂർക്ക. അതുകൊണ്ട് കുട്ടികളിലുണ്ടാക്കുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലാത്തവർക്കും പനികൂർക്ക ഇലയുടെ നീര് ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്നതും, ഇല ഇട്ട് വെള്ളം തിളപ്പിച്ചു കൂടിക്കുന്നതും വളരെ നല്ലതാണ്.

മറ്റ് ഔഷധഗുണങ്ങൾ നോക്കാം

  • ഇലയുടെ നീരിൽ കല്ക്കണ്ടം ചേർത്ത് കഴിച്ചാൽ കുട്ടികളുടെ ചുമ മാറും.
  • പനിക്കൂർക്ക ഇലയുടെ നീരും, മഞ്ഞൾപ്പൊടിയും, തേനും ചേർത്ത് ഒരു മാസം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.
  • പനികൂർക്കയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറുന്നതിന് ഒരു നല്ല ഔഷധമാണ്.
  • ഇലയുടെ നീര് ചേർത്ത് എണ്ണ കാച്ചി തേച്ചാല് ജലദോഷം ശമിക്കും.
  • തൊണ്ടവേദനക്ക് പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുക.
  • പനിക്കൂർക്കയില നിഴലിലുണക്കി പൊടിച്ച് തേൻ ചേര്ത്ത് കഴിച്ചാൽ ജലദോഷം മാറും.
  • പനിക്കൂർക്കയില നീര് ദിവസവും കഴിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കും.
  • പനിക്കൂർക്ക വേര് കഷായം വച്ച് കുടിക്കുന്നത് ഹൃദയത്തിന് ബലം നല്കും.
  • നിക്കൂർക്ക ഇലവാട്ടി നെറുകയിൽ വച്ചാൽ കുട്ടികളുടെ ജലദോഷം മാറും.
  • പനിക്കൂർക്ക ഇലയും ഗ്രാമ്പൂവും ജാതിക്കയും ഇട്ടവെള്ളം കുടിക്കുന്നത് കോളറക്ക് ഫലപ്രദമാണ്.
  • പനിക്കൂർക്ക ഇലയുടെ നീര് വെള്ളത്തിൽ ചേർത്ത് കുളിച്ചാൽ കുട്ടികൾക്ക് ജലദോഷം വരില്ല.
  • പനിക്കൂർക്കയില അരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മുലയൂട്ടുന്ന അമ്മമാർ കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് ജലദോഷം ഉണ്ടാകുകയില്ല.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.