Sections

പഞ്ചസാരയുടെ അമിതോപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?

Wednesday, Jul 26, 2023
Reported By Soumya
Healthy Food

പഞ്ചസാര ഒഴുവാക്കുകയെന്നത് പലരെ സംബന്ധിച്ചും വലിയ ബുദ്ധിമുട്ടുളള കാര്യമാണ്. പല പ്രാവശ്യം ചായയും കാപ്പിയുമൊക്കെ കഴിക്കുന്ന നമുക്ക് പഞ്ചസാര ഒഴിവാക്കുകയെന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. പഞ്ചസാര ഒഴുവാക്കുകയെന്നു പറഞ്ഞാൽ പഞ്ചസാര അടങ്ങുന്ന മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, ശീതള പനീയങ്ങൾ മുതലായവയൊകെ ഒഴുവാക്കുക. ശുദ്ധീകരിച്ച പഞ്ചസാര നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് ഹാനികരമാണ്. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയുടെ ആദ്യപടിയെന്ന് പറയുന്നത് പഞ്ചസാര ഒഴുവാക്കയെന്നതാണ്.

പെട്ടന്നു പഞ്ചസാര ഉപേക്ഷിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. നിങ്ങൾ പഞ്ചസാര കഴിക്കുമ്പോൾ, നിങ്ങളുടെ മസ്തിഷ്കം എൻഡോർഫിനുകളും ഡോപാമിൻ-ഹോർമോണുകളും പുറത്തുവിടുന്നു. ഇത് വീണ്ടും കൂടുതലായി അതിനോട് ആസക്തി വരാൻ കാരണമാകും. അതിനാൽ പടിപടിയായി മാത്രമെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പാടുളളു.

പഞ്ചസാരയുടെ അമിത ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ

  • പഞ്ചസാരയുടെ അമിതമായ ഉപയോഗം കാരണം ഏറ്റവും പൊതുവായി കാണുന്ന ഒന്നാണ് പല്ലുകളുടെ കേടുപാടുകൾ, മോണയുടെ വീക്കം എന്നിവയുണ്ടാക്കുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുമ്പോൾ നിങ്ങളുടെ പല്ലുകൾക്ക് കേടുപാടുകൾ കുറയുകയും, പല്ലുകൾ നശിക്കുന്നത് കുറയുകയോ, പൂർണമായി നിൽക്കുകയും ചെയ്യും.
  • പഞ്ചസാരയുടെ അമിതോപയോഗം നിങ്ങളുടെ ഹൃദയത്തിന് അത്യന്തം ഹാനികരമാണ്. ഇത് നിങ്ങളുടെ ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുന്നു, ഇത് രക്തസമ്മർദ്ദവും, ഹൃദയമിടിപ്പും വർദ്ധിപ്പിക്കും.
  • അമിതമായ പഞ്ചസാരയുടെ ഉപയോഗം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും അത് നിങ്ങൾക്ക് ഓർമ്മകുറവ് വരുത്തുകയും ചെയ്യുന്നു.
  • രാത്രിയിൽ പഞ്ചസാരയുടെ അമിതമായ ഉപയോഗം നിങ്ങൾക്ക് ഊർജ്ജം പ്രദാനം ചെയ്യുകയും രാത്രിയിൽ ഉറക്കം കുറയ്ക്കുകയും ചെയ്യും. ഇത് നിങ്ങളെ വലിയ മാനസിക സമർദ്ധങ്ങളിൽ കൊണ്ടെത്തിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുമ്പോൾ രാത്രിയിലെ ഉറക്കം നിങ്ങൾക്ക് വീണ്ടെടുക്കാൻ സാധിക്കും.
  • അധിക പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠ, ക്ഷോഭം, തുടങ്ങിയ മാനസികാവസ്ഥ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇവയിൽ നിന്നൊക്കെ നിങ്ങൾക്ക് മോചനം ലഭിക്കും.
  • അമിതമായ പഞ്ചസാരയുടെ ഉപയോഗം ചർമ്മത്തിൽ സെബത്തിന്റെ ഉല്പാദനം കൂടുകയും തൽഫലമായി മുഖക്കുരു ഉണ്ടാവുകയും ചെയ്യും.
  • അമിതമായി പഞ്ചസാരയുടെ ഉപയോഗം നോൺ ആൽക്കഹോളിക്ക് കരൾ രോഗത്തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.