Sections

നിരവധി ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

Friday, Mar 03, 2023
Reported By Admin
Job Offer

നിരവധി തസ്തികകൾ: ഇപ്പോൾ അപേക്ഷിക്കാം


ജനറൽ മാനേജർ (പി & എച്ച്.ആർ ) ഒഴിവ്

തൃശൂർ ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (പി ആൻഡ് എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഏതെങ്കിലും സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ മാനേജർ തസ്തികയിലുള്ള പേഴ്സണൽ / അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം. നിയമ ബിരുദം അല്ലെങ്കിൽ മാനവ വിഭവശേഷിയിലുള്ള അധിക യോഗ്യത അഭികാമ്യം. ശമ്പള സ്കെയിൽ: 101600-219200. നിശ്ചിത യോഗ്യതയുള്ളവർ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ചു 12 നു മുൻപ് ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ. സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 0484-2312944.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുഷ് മിഷന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് പത്തിന് രാവിലെ 10.30ന് ഹോമിയോപ്പതി ഡി.എം.ഒ. ഓഫീസിൽ വച്ചു നടത്തും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡി.എം.ഒ. ഓഫീസിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ ഗവ.ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപ്ലോമ ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ മുസ്ലീം മുൻഗണനാ വിഭാഗത്തിലെ (മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരില്ലെങ്കിൽ മുസ്ലീം വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും) ഉദ്യോഗാർത്ഥികൾ മാർച്ച് നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ലാറ്റിൻ കത്തോലിക്ക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോൺ: 0497 2835183.

പ്രൊജക്ട് കോ ഓർഡിനേറ്റർ ഒഴിവ്

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്താൻ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. കേരള കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും കൃഷിയിലുള്ള പി ജി അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജിയും സർക്കാർ/അംഗീകൃത സ്ഥാപനങ്ങിൽ നിന്നോ ഉള്ള കാർഷികമേഖലയിൽ ജോലി ചെയ്തുള്ള പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഏഴിന് രാവിലെ 10 മുതൽ 12 മണി വരെ കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പങ്കെടുക്കണം. ഫോൺ: 0497 2731081.

ഫിനാൻസ്/ അക്കൗണ്ട്സ് മാനേജർ ഒഴിവ്

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം. പ്രതിമാസ ശമ്പളം 25000 രൂപ. 2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.