Sections

മഹീന്ദ്രയുടെ പുതിയ എക്സ്യുവി 3എക്സ്ഒ ഇവി പുറത്തിറക്കി

Friday, Jan 09, 2026
Reported By Admin
Mahindra Launches XUV 3XO EV in India Starting at ₹13.89 Lakh

കൊച്ചി: രാജ്യത്തെ മുൻനിര എസ്യുവി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡിൻറെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്.

2024 ഏപ്രിലിൽ പുറത്തിറക്കിയ മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ സബ്കോമ്പാക്ട് എസ്യുവി വിഭാഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതിനകം 1.80 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ അടിത്തറിയിൽ നിന്നാണ് ഉപഭോക്താക്കൾക്ക് മികച്ച ഒരു ഇലക്ട്രിക് വാഹനം നൽകുന്ന ഇലക്ട്രിക് വാഹനം എന്ന ചിന്തയിലേക്ക് മഹീന്ദ്ര എത്തിയത്.

പുതിയ എക്സ്യുവി 3എക്സ്ഒ ഇവിയിലൂടെ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതം അനായാസകരമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡിൻറെ ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. ഓരോ ദിവസത്തേയും യാത്രകൾക്ക് അനുസൃതമായി യഥാർത്ഥ ഉപയോഗ രീതികളെ അനുസരിച്ചാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇലക്ട്രിക് മോട്ടോറിൻറെ പ്രകടനത്തിലൂന്നീ അനായസകരമായ ഡ്രൈവിംഗ് അവുഭവമാണ് ഈ വാഹനം സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

39.4 കെഡബ്ല്യൂഎച്ചിൻറെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ യഥാർത്ഥ സാഹചര്യങ്ങളിൽ 285 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ഡിസി ചാർജർ ഉപയോഗിച്ച് 50 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാം. 310 എൻഎം ടോർക്കും 110 കിലോവാട്ട് പവറുമാണ് വാഹനം ഉൽപ്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 8.3 സെക്കൻഡ് മാത്രം മതി. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണുള്ളത്.

വളരെ സൗകര്യപ്രദവും സ്ഥലസൗകര്യമുള്ളതുമാണ് വാഹനത്തിൻറെ ഇൻറീരിയർ. ഡ്യുവൽ സോൺ എസി, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പനോരമിക് സൺറൂഫ്, പാസീവ് കീലെസ് എൻട്രി, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 അനുപാദത്തിൽ മടക്കാവുന്ന പിൻ സീറ്റുകൾ, ഇരട്ട എച്ച്ഡി ഇൻഫോടെയിൻമെൻറ് സംവിധാനം കൂടാതെ പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഡോൾബി അറ്റ്മോസോടു കൂടിയ ഏഴ് സ്പീക്കർ ഹാർമൻ കാർഡൻ ഓഡിയോ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്.

റിമോട്ട് വെഹിക്കിൾ കൺട്രോൾ, ട്രിപ്പ് സമ്മറി, സ്മാർട്ട്വാച്ച് കണക്ടിവിറ്റി തുടങ്ങിയവ ഉൾപ്പടെ 80ലധികം കണക്ടഡ് കാർ സവിശേഷതകളോടെ വരുന്ന അഡ്രിനോക്സ് സംവിധാനം, ലെവൽ 2 അഡാസ് സംവിധാനത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൊളിഷൻ മുന്നറിയിപ്പുകൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിങ്ങ്, നാല് വീലിലും ഡിസ്ക് ബ്രേക്ക്, 360 ഡിഗ്രീ വ്യൂ സിസ്റ്റം തുടങ്ങി 35 ഓളം സുരക്ഷ സംവിധാനങ്ങളും ഈ വാഹനം നൽകുന്നുണ്ട്.

എഎക്സ്5 മോഡലിന് 13.89 ലക്ഷം രൂപയും എഎക്സ്7എൽ മോഡലിന് 14.96 ലക്ഷം രൂപയുണ് എക്സ് ഷോറൂം വില. 50,000 രൂപ കൂടി അധികം നൽകിയാൽ 7.2 കിലോ വാട്ടിൻറെ വാൾ ചാർജറും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.