Sections

സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്‌സിഡി മേള

Tuesday, Dec 19, 2023
Reported By Admin
Loan Fair

പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വെച്ച് ലോൺ/ലൈസൻസ്/സബ്സിഡി മേള നടത്തുന്നു. പരിപാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളും പ്രതിനിധികളും ബാങ്ക് പ്രതിനിധികളും പങ്കെടുക്കും.

സംരംഭകർക്ക് വായ്പ/സബ്സിഡി അപേക്ഷകൾ പ്രോസസ് ചെയ്യാനും വിവിധ എം.എസ്.എം.ഇ ലൈസൻസുകൾ എടുക്കാനും അവസരം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് ഓഫീസിൽ വ്യവസായ വകുപ്പ് പ്രതിനിധിയായ ഇ.ഡി.ഇമാരുമായോ ബന്ധപ്പെട്ട ചുമതലയുള്ളയാളുമായോ ബന്ധപ്പെടണം.

പരിപാടി നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പേരും പരിപാടി നടക്കുന്ന തീയതിയും സമയവും ബന്ധപ്പെടേണ്ട നമ്പറും: ആലിപ്പറമ്പ് പഞ്ചായത്ത് (ഡിസംബർ 20 രാവിലെ പത്തിന്- 9074028080), കുറുവ (ഡിസംബർ 20 രാവിലെ പത്തിന്-9995390220), കീഴാറ്റൂർ(ഡിസംബർ 20 ഉച്ചയ്ക്ക് രണ്ടിന്-7907519699), മൂർക്കനാട് (ഡിസംബർ 20 ഉച്ചയ്ക്ക് രണ്ടുമണി-9746715915), കൂട്ടിലങ്ങാടി (ഡിസംബർ 21 രാവിലെ പത്തുമണി-9526095525), വെട്ടത്തൂർ (ഡിസംബർ 21 രാവിലെ പത്തിന്-8547833556), അങ്ങാടിപ്പുറം (ഡിസംബർ 21 ഉച്ചയ്ക്ക് രണ്ടിന്-8594010803), പുഴക്കാട്ടിരി (ഡിസംബർ 22 രാവിലെ പത്തിന്-9995173910), മേലാറ്റൂർ (ഡിസംബർ 22 രാവിലെ പത്തിന്-9567835396), മങ്കട (ഡിസംബർ 26 രാവിലെ പത്തിന്-9778234370), താഴെക്കോട് (ഡിസംബർ 27 രാവിലെ പത്തിന്-8089423972), മക്കരപ്പറമ്പ് (ഡിസംബർ 27 രാവിലെ പത്തിന്-8714319818), പെരിന്തൽമണ്ണ നഗരസഭ (ഡിസംബർ 27 ഉച്ചയ്ക്ക് രണ്ടിന്-8921835205, 9495123035), പുലാമന്തോൾ (ഡിസംബർ 28 രാവിലെ പത്തിന്- 6238011303).



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.