- Trending Now:
അക്ഷയ പദ്ധതിയിൽ മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ കൊളഗപ്പാറ, വെളളമുണ്ട ഗ്രാമ പഞ്ചായത്തിൽ തരുവണ, പൂതാടി ഗ്രാമ പഞ്ചായത്തിൽ പാപ്ലശ്ശേരി എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുളള അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകർ പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുളളവരായിരിക്കണം. പ്രായപരിധി അപേക്ഷകർ 18 നും 50 നും മദ്ധ്യേ. ഒരപേക്ഷയിൽ പരമാവധി 3 ലൊക്കേഷനുകൾക്ക് ഓപ്ഷൻ നൽകാം.
ഡിസംബർ 18 മുതൽ ജനുവരി 6 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750/ രൂപയുടെ ഡി.ഡി നൽകണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് അനു അനുബന്ധ രേഖകൾ തുടങ്ങിയവ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ ജനുവരി 16 ന് പോസ്റ്റലായോ നേരിട്ടോ നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.