- Trending Now:
കാസർഗോഡ്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ് യുഎം) കാസർഗോഡ് ലീപ്(ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പെർ) സെന്ററിൽ സബ്സിഡി നിരക്കിൽ കോ-വർക്കിംഗ്സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് യോഗ്യരായ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിദ്യാനഗറിൽ പ്രവർത്തിക്കുന്ന എഎസ്എപി(അസാപ്) കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ലീപ് കൊവർക്ക്സ് പ്രവർത്തിക്കുന്നത്. പ്ലഗ്-ആൻഡ്-പ്ലേ വർക്ക്സ്റ്റേഷനുകൾ, സ്വകാര്യ ഓഫീസ് സ്പേസുകൾ, മീറ്റിംഗ് റൂമുകൾ , ഇന്റർനെറ്റ്, ക്ലൗഡ് ക്രെഡിറ്റുകൾ എന്നിവ ഉൾപ്പെടെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും വളർച്ചയ്ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. കെഎസ് യുഎം യുണീക് ഐഡിയും ഡിപിഐഐടി സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരവും ആവശ്യമാണ്.
താൽപര്യമുള്ള സ്റ്റാർട്ടപ്പുകൾ leap.startupmission.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8593855388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.