Sections

സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കുമായി സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെൻറേഷൻ ഫെസിലിറ്റിയിൽ ഏകദിന സന്ദർശനം; സെപ്റ്റംബർ 16ന്

Tuesday, Sep 08, 2026
Reported By Admin
KSUM Organises CCIF Facility Visit for Startups

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്യുഎം) ആഭിമുഖ്യത്തിൽ വഴുതയ്ക്കാട് ഗവൺമെൻറ് വിമൻസ് കോളേജിലുള്ള സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെൻറേഷൻ ഫെസിലിറ്റിയിൽ (CCIF) ഏകദിന സന്ദർശനം സംഘടിപ്പിക്കും. സെപ്റ്റംബർ 16നാണ് സന്ദർശനം.

സി.സി.ഐ.എഫിൽ ലഭ്യമായ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും പരിചയപ്പെടാനും കേന്ദ്രം നൽകുന്ന സാങ്കേതിക സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സന്ദർശനത്തിലൂടെ അവസരം ലഭിക്കും. ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് (R&D) സി.സി.ഐ.എഫിൻറെ സൗകര്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പങ്കെടുക്കുന്നവർക്ക് മനസ്സിലാക്കാം.

സ്റ്റാർട്ടപ്പുകൾ, സംരംഭകർ, ഗവേഷകർ എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. രജിസ്ട്രേഷൻറെ അവസാന തീയതി സെപ്റ്റംബർ 12. രജിസ്ട്രേഷൻ ഫീസ് 200 രൂപ. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും.

രജിസ്റ്റർ ചെയ്യാൻ: ksum.in/CCIF


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.