Sections

കെ എസ് ഇ ബി ജിയോ മാപ്പിങ് തുടങ്ങി

Wednesday, Aug 03, 2022
Reported By MANU KILIMANOOR

2025 ല്‍ സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാകുന്നതോടെ മീറ്റര്‍ റീഡര്‍മാര്‍ ഇല്ലാതാകും

 

വൈദ്യുതി തടസ്സം പോലെയുള്ള പരാതികള്‍ നല്‍കാനായി ഉപയോക്താവ് ഇനി പോസ്റ്റ് നമ്പറും മറ്റും ഓര്‍ത്തിരിക്കേണ്ട, എല്ലാം കെഎസ്ഇബി അറിഞ്ഞുചെയ്യും. ഇതിനായി ജിയോ മാപ്പിങ് തുടങ്ങി. വൈദ്യുതി പോയത് അറിയിക്കാന്‍ കെഎസ്ഇബി ഓഫിസില്‍ വിളിച്ചാല്‍ ആദ്യ ചോദ്യം പോസ്റ്റ് നമ്പര്‍ ഏതെന്നായിരുന്നു. കണ്‍സ്യൂമര്‍ നമ്പര്‍ പോലും അറിയാത്ത ഉപയോക്താവ് പോസ്റ്റ് നമ്പര്‍ തപ്പിയെടുത്തു വേണം പരാതി പറയാന്‍. ജിയോ മാപ്പിങ് പൂര്‍ത്തിയാവുന്നതോടെ ഓരോ ഉപയോക്താവിന്റെയും ലൊക്കേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാവും. വൈദ്യുതി തടസ്സം പൊതുവായതാണോ ഒറ്റപ്പെട്ടതാണോ എന്നും അറിയാം.

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വഴിയാണിതെന്നു പരാതിയുണ്ടെങ്കിലും മാപ്പിങ്ങുമായി മുന്നോട്ടുതന്നെയാണു ബോര്‍ഡ്. മീറ്റര്‍ റീഡര്‍ വീട്ടിലെത്തി സോഫ്റ്റ്വെയറിലേക്ക് ഓരോ കണ്‍സ്യൂമറുടെയും നമ്പറും ലൊക്കേഷനും അപ്ലോഡ് ചെയ്യും. കരാര്‍ ജോലിക്കാരായ മീറ്റര്‍ റീഡര്‍മാര്‍ക്ക് ഓരോ അപ്ലോഡിനും ഒരു രൂപ പ്രതിഫലം. സ്ഥിരം ജീവനക്കാര്‍ക്കു പ്രത്യേക പ്രതിഫലം ഇല്ല. 2025 ല്‍ സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാകുന്നതോടെ മീറ്റര്‍ റീഡര്‍മാര്‍ ഇല്ലാതാകും. കുടിശികക്കാരുടെ കണക്ഷന്‍ വിഛേദിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും  സ്മാര്‍ട്ട് മീറ്റര്‍ വരുമ്പോള്‍ മീറ്റര്‍ റീഡര്‍മാര്‍ വേണ്ടിവരില്ല. ഇപ്പോള്‍തന്നെ വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കണമെന്നു നിര്‍ദേശമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.