Sections

ഇന്ത്യയുടെ ഏറ്റവു വലിയ ധനികന് ഇന്ന് പിറന്നാള്‍; അറിയാം മുകേഷ് അംബാനിയെ

Tuesday, Apr 19, 2022
Reported By Ambu Senan

ശതകോടീശ്വരന്‍മാരെല്ലാം സമ്പത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് അംബാനിയുടെ മുന്നില്‍
 

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍. ചില ദിവസങ്ങളില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനുമാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രാജ്യാന്തര തലത്തില്‍ 9,070 കോടി ഡോളറിന്റെ ആസ്തിയോടെ പട്ടികയില്‍ പത്താമതാണ്. ഇന്ത്യത്തില്‍ ഒന്നാമതും. തൊട്ടടുത്തുള്ളത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മാത്രം. ബാക്കി ശതകോടീശ്വരന്‍മാരെല്ലാം സമ്പത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് അംബാനിയുടെ മുന്നില്‍. 

1957 ഏപ്രില്‍ 19ന് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനി-കോകില ദമ്പതികള്‍ക്ക് മൂത്ത പുത്രനായ മുകേഷ് അംബാനി ജനിക്കുന്നു. ധീരുഭായ് അംബാനി പിന്നീട് ബിസിനസിലൂടെ വളര്‍ന്ന് ഇന്ത്യയിലെ അതികായനായി മാറി. ചേട്ടന്‍ മുകേഷും അനിയന്‍ അനിലും അച്ഛന്റെ കൂടെ ബിസിനസില്‍ സജീവമായി നിന്നു. 2002ല്‍ ധീരുഭായ് അംബാനി മരിക്കുമ്പോള്‍ ബിസിനസ് സാമ്രാജ്യം മുകേഷിന്റെയും അനിലിന്റേയും അധീനതയില്‍ വന്നു. പക്ഷെ ധീരുഭായ് അംബാനി മരിക്കുമ്പോള്‍ വില്‍ പത്രം തയ്യാറാക്കിയിരുന്നില്ല. അത് കൊണ്ട് തന്നെ സ്വത്തുക്കള്‍ എങ്ങനെ വീതം വെയ്ക്കണമെന്ന് ആദ്യ ഘട്ടത്തില്‍ ആരും ചിന്തിച്ചില്ല. എല്ലാം സ്വാഭാവിക രീതിയില്‍ ആദ്യം പോയെങ്കിലും മുകേഷും അനിലുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 

അത് ബിസിനസിനെ ബാധിക്കുമെന്ന അവസ്ഥയില്‍ അമ്മ കോകില സ്വത്ത് വീതം വെച്ചു. അനിലിന് കൂടുതല്‍ സ്വത്തുക്കള്‍ ലഭിച്ചു. ഏകദേശം 28,000 കോടി രൂപയുടെ സ്വത്ത്. 2005 തൊട്ട് അനിലിന്റെ പേരാണ് മുകേഷിനെക്കഴിഞ്ഞും മാധ്യമങ്ങള്‍ ആഘോഷിച്ചത്. അനില്‍ വലിയ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോയി. അപ്പോള്‍ മുകേഷ് തന്റെ ചുവടുകള്‍ സൂക്ഷമമായി ആലോചിച്ചാണ് വെച്ചിരുന്നത്. 2008 ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് അനില്‍ ഇടം പിടിച്ചപ്പോള്‍ മുകേഷ് പട്ടികയില്‍ ഇല്ല. 42 ബില്യണ്‍ ഡോളറായിരുന്നു അനിലിന്റെ അന്നത്തെ സമ്പാദ്യം.      

ബിസിനസ് വളര്‍ത്തുന്നതിനായി അനില്‍ ഭീമമായ തുകകള്‍ വിദേശ ബാങ്കില്‍ നിന്ന് കടം എടുത്തിരുന്നു. അവിടെ അനിലിന് പിഴച്ചു. വിചാരിച്ച പോലെ ബിസിനസ് വളര്‍ന്നില്ല. കടം തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ അനിലിന്റെ പല സ്വത്തുക്കളും ജപ്തിയായി. ഒരു അവസരത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന അവസ്ഥയില്‍ അനിലിനെ മുകേഷ് രക്ഷിക്കുകയുണ്ടായി. അനില്‍ സ്വത്തുക്കള്‍ എല്ലാം നഷ്ടപ്പെട്ട് ദുര്‍ബലനായി മാറിയപ്പോള്‍ അനില്‍ ബിസിനസിലും സ്വത്തിലും അതികായനായി മാറുകയായിരുന്നു. 

കേസും കൂട്ടവുമായി അനില്‍ തകര്‍ന്ന് തരിപ്പണമായി. 2020 ആയപ്പോള്‍ ഒരു രൂപയുടെ സ്വത്ത് പോലും ഇല്ലാതെ അനില്‍ പാപ്പരായപ്പോള്‍ ചേട്ടന്‍ മുകേഷ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പട്ടം കാത്തു സൂക്ഷിച്ചുക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ദീര്‍ഘദര്‍ശിയായ മുകേഷിനെ തേടി ലോകത്തിന്റെ പല ഭാഗത്ത് നിന്ന് നിക്ഷേപങ്ങള്‍ എത്തി. ഇപ്പോള്‍ ബിസിനസില്‍ മുകേഷിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നത് അദാനിക്ക് മാത്രമാണ്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.