- Trending Now:
പ്രമുഖ മര്‍ച്ചന്റെ സെര്‍ച്ച് സ്ഥാപനമായ ജെഡി എന്ന ജസ്റ്റ് ഡയലിനെ 900 മില്യണ്‍ ഡോളറിന് ഏകദേശം 6600 കോടിരൂപയക്ക് അംബാനി സ്വന്തമാക്കിയതായി.മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജസ്റ്റ് ഡയലുമായി ചര്‍ച്ചകളിലായിരുന്നു ഡീലിനെ കുറിച്ചുള്ള പത്രക്കുറിപ്പിലൂടെയാണ് ഔദ്യോഗിക സ്ഥിരീകരണം.
ഇന്ത്യന്‍ ഗൂഗിള്‍ എന്ന് വിളിപ്പേരുള്ള പ്രാദേശിക സെര്‍ച്ച് എഞ്ചിന്‍ പ്ലാറ്റ്ഫോമായ ജസ്റ്റ് ഡയലില്‍ നിന്ന് വ്യാപാരികളുടെ ഡേറ്റാബേസ് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനാകും റിലയന്‍സ് ലക്ഷ്യമിടുന്നത്.പോരാത്തതിന് പ്രാദേശിക വ്യാപരവും പേയ്മെന്റും വേഗത്തില്‍ ഇതുവഴി നടത്താനും സാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
രാജ്യത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ബി 2 ബി സെര്‍ച്ച് എഞ്ചിനാണ് 1996ല്‍ മുംബൈയില്‍ സ്ഥാപിതമായ ജസ്റ്റ് ഡയല്‍ ഏകദേശം 1.50 കോടി ആളുകള്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ജസ്റ്റ് ഡയലില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ജസ്റ്റ ഡയല്‍ സ്ഥാപകനായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയില്‍ 35.5 ശതമാനം ഏകദേശം 2787.9 കോടി രൂപയുടെ ഓഹരികളാണുള്ളത്.മണിയില്‍ നിന്ന് ഭാഗീകമായി ഓഹരികള്‍ വാങ്ങുന്നതിനൊപ്പം ഓപ്പണ്‍ ഓഫറിലൂടെ 26 ശതമാനം ഓഹരികളും സ്വന്തമാക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.ഫ്യൂച്ചര്‍ റീട്ടെയ്ലുമായി കരാര്‍ പാതിവഴിയിലാതോടെയാണ് മുകേഷ് അംബാനി ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
റിലയന്‍സുമായുള്ള ഇടപാട് വാര്‍ത്തയെ തുടര്‍ന്ന് ഓഹരിവിപണിയില്‍ ജസ്റ്റ്ഡയല്‍ കുതിപ്പ് രേഖപ്പെടുത്തി.ഓഹരി വില 52.4 ശതമാനം ഉയര്‍ന്ന് 1138 രൂപയിലെത്തി.ഭൂരിപക്ഷം ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെങ്കിലും വിഎസ്എസ് മണി മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും തുടരുമെന്നാണ് റിപ്പോര്‍ട്ട്.
1996ല്‍ 50000 രൂപയുമായി ഒരു ഗ്യാരേജില്‍ ആറ് ജീവനക്കാരും കുറച്ച് വാടക കമ്പ്വൂട്ടറുകളുമായി കരിയര്‍ ആരംഭിച്ച ആളാണ് വിഎസ്എസ് മണി.ഡേറ്റാബേസില്‍ വളരെ അത്യാവശ്യമായ വിവരങ്ങള്‍ തിരയാന്‍ കഴിയുന്നൊരു സോഫ്റ്റ്വെയര്‍ കമ്പനി വികസിപ്പിച്ചു അതാണ് ജസ്റ്റ് ഡയല്‍.1998ല്‍ ഗൂഗിള്‍ പിറവിയെടുക്കും മുന്‍പ് ജസ്റ്റ് ഡയല്‍ ഇവിടുണ്ട്.
വര്‍ഷങ്ങളായി ജസ്റ്റ് ഡയല്‍ രാജ്യത്തെ ദശലക്ഷകണക്കിന് ചെറുകിട,ഇടത്തരം ബിസിനസുകളുടെ പരസ്യത്തിന്റെ പ്രധാന ഉറവിടമാണ്.തുടക്കത്തില്‍ മുംബൈയില്‍ വീടുതോറും പോയി ബിസിനസുകളുടെ വലിയ ഡേറ്റാബേസ് ശേഖരിച്ച് ഒരുമിച്ച് ചേര്‍ക്കുകയാണ് ചെയ്തിരുന്നത്.ശേഷം ആളുകളെ ഈ ഡേറ്റാബേസ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.ഇതിനായി ക്ലയന്റുകളോട് ജസ്റ്റ് ഡയല്‍ സേവനം റെക്കമെന്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു വഴി.
ജസ്റ്റ് ഡയലിന്റെ നിലവിലെ കപ്പാസിറ്റി അനുസരിച്ച് ഏകദേശം 30.4 ദശലക്ഷം ലിസ്റ്റിംഗുകളുണ്ട്.2021 മാര്‍ച്ച് വരെയുളള കണക്ക് അനുസരിച്ച് മൂന്നുമാസത്തില്‍ ഏകദേശം 129.1 ദശലക്ഷം സൈറ്റ് വിസിറ്റും ഉണ്ട്.
ജസ്റ്റ് ഡയല്‍ കെട്ടിപ്പടുത്ത മണിയുടെ പങ്കും വൈദഗ്ധ്യവും റിലയന്‍സ് ഡയറക്ടര്‍ ഇഷ അംബാനിയെ ആകര്‍ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.അതുകൊണ്ടാകണം കമ്പനി തലപ്പത്ത് അദ്ദേഹത്തെ തുടരാന്‍ നിര്‍ബന്ധിച്ചതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.