- Trending Now:
കാൽമുട്ടിലെ തകരാറുകൾ കാരണം പ്രയാസമനുഭവിക്കുന്ന ധാരാളം പേർ ചുറ്റുമുണ്ട്. കാൽമുട്ടിലെ നീരും വേദനയുമെല്ലാം പ്രശ്നങ്ങളുടെ സൂചനയാണ്. വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിനുപിന്നിൽ മറഞ്ഞിരിക്കുന്ന കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ചുള്ള ശരിയായ ചികിത്സ സ്വീകരിക്കുകയും വേണം.
മുട്ട് വേദന വന്നാൽ പ്രധാനമായി വേണ്ടത് വിശ്രമം തന്നെയാണ്. വേദന കൂടുതലുള്ള സമയത്ത് ഒന്നോ രണ്ടോ ദിവസം വിശ്രമിക്കണം. അതിൽക്കൂടുതൽ വിശ്രമിക്കുന്നതു മസിലിനു ദോഷം ചെയ്യും. ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഭാരം കുറയുമ്പോൾ മുട്ട് വേദനയും കുറയും. ഇതിനു പുറമെ മുട്ടിന്റെ ചുറ്റുമുള്ള മസിലിന്റെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങളും പ്രധാനമാണ്.
നാൽപതു കഴിഞ്ഞവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ മുട്ട് വേദന ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ് . ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ, പടികൾ കയറി ഇറങ്ങുമ്പോൾ, കുത്തിയിരുന്നിട്ടു എഴുന്നേൽക്കുമ്പോൾ ഒക്കെ, മുട്ട് വേദന അനുഭവപ്പെടാറുണ്ട്. ഇതിനു പ്രധാന കാരണം, മുട്ടുകൾക്കുള്ളിലെ കാർട്ടിലേജിന്റെ തേയ്മാനംതന്നെയാണ്. മുട്ടിനുള്ളിൽ കിരുകിരുപ്പ്, നീര് വെക്കുക, ഞൊട്ട പോകുന്ന പോലെ ശബ്ദം കേൾക്കുക ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്. കൂടുതലും ശരീരത്തിന് വേണ്ടത്ര വ്യായാമം കിട്ടാത്തതാണ് പ്രധാന കാരണം. ഭാര കൂടുതൽ മറ്റൊരു കാരണമാണ്. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യായാമം തീർച്ചയായും ഉൾപ്പെടുത്തണം . ഇരുന്നു ജോലി ചെയ്യുന്നവർ ഇടക്കൊന്നു എഴുന്നേറ്റ് നടക്കുകയും, ചെറിയ തോതിൽ സ്ട്രെച്ചിങ് എക്സർസൈസ് ചെയ്യുകയും വേണം. വീട്ടിൽ വെച്ച് കിടക്കുമ്പോൾ കാൽ നീട്ടി ഉയർത്തി പിടിക്കുക. കഴക്കുമ്പോൾ താഴേക്കിടുക . ഇത് പലതവണ ആവർത്തിക്കുക. കാൽ നല്ലപോലെ സ്ട്രെച്ച് ചെയ്തു പിടിക്കുക, ഇതും പലവട്ടം ദിവസവും ചെയ്യുക. ഒരു പരിധി വരെ മുട്ടുവേദനക്കു പരിഹാരം ഉണ്ടാവും.
സൈനസൈറ്റിസിന് വീട്ടിൽതന്നെ പരിഹാരം കാണാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.