- Trending Now:
ഒരു പ്രോഡക്റ്റ് ഒരു കസ്റ്റമർ തെരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കാരണം ആ പ്രോഡക്ടിൽ കസ്റ്റമർക്കുള്ള ട്രസ്റ്റ് ആണ്. വിശ്വാസം അതല്ലേ എല്ലാം എന്നൊരു പരസ്യം നാമെല്ലാം കേട്ടിട്ടുണ്ടാവും. ഒരു പ്രോഡക്റ്റ് തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും ട്രസ്റ്റ് ഉള്ള കമ്പനിയിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നാകുവാൻ ആയിരിക്കും ഭൂരിഭാഗം കസ്റ്റമേഴ്സും ശ്രദ്ധിക്കുക.
രണ്ടാമത്തെ കാരണം നീഡ് ആണ്. ആവശ്യമില്ലാതെ ഒരാളും ഒരു പ്രോഡക്റ്റും വാങ്ങാറില്ല. എന്നാൽ ഇന്ന് വിവിധ കമ്പനികൾ നീഡ് കൃത്രിമമായി ഉണ്ടാക്കാറുണ്ട്, പരസ്യങ്ങളും ഓഫറുകളും നൽകി നമ്മളെ പർച്ചേസ് ചെയ്യിപ്പിക്കുന്ന രീതി ഉണ്ട്. എന്നാൽ ഭൂരിഭാഗം ആൾക്കാരും ആവശ്യമുള്ള പ്രോഡക്റ്റ് മാത്രമേ വാങ്ങാറുള്ളൂ.
മൂന്നാമത്തെ പ്രധാനപ്പെട്ട കാരണം പ്രോഡക്റ്റ് നമ്മൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ്. അതായത് ഡിസ്പ്ലേക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രാധാന്യമുണ്ട്. പ്രോഡക്ടുകൾ ഭംഗിയായി അടുക്കി വച്ചിരുന്നാൽ കസ്റ്റമർ ആ പ്രോഡക്റ്റ് എടുക്കുവാനുള്ള സാധ്യത കൂടുതലാണ്.
ഒരു ബിസിനസുകാരൻ കസ്റ്റമറോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?... Read More
നാലാമത്തെ പ്രധാനപ്പെട്ട കാരണം ക്ലോസിങ് സ്കില്ലാണ്. ഇത് മറ്റൊരു പ്രധാനപ്പെട്ട ഒരു കാരണമാണ്. കസ്റ്റമറോടുള്ള സംസാരം, പെരുമാറ്റം, പ്രോഡക്റ്റ് പ്രസന്റേഷൻ, കസ്റ്റമറുടെ ആവശ്യവും മനസ്സും മനസ്സിലാക്കിയുള്ള അവതരണം എന്നിങ്ങനെ നിരവധി മാർഗങ്ങളിലൂടെ ഒരു സെയിൽസ്മാന് കസ്റ്റമറെ സാധീനിക്കുവാനും അതുവഴി ക്ലോസിംഗ് നടത്തുവാനും സാധിക്കും.
ഈ നാല് പ്രധാനപ്പെട്ട രീതികളെ കുറിച്ചും മറ്റൊരു അവസരത്തിൽ കൂടുതൽ ഡീറ്റൈൽ ആയി പറയാൻ ശ്രമിക്കാം ബിസിനസിനെക്കുറിച്ചോ സ്പേസിനെക്കുറിച്ചോ നിങ്ങൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ വീഡിയോയിലെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.