Sections

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്ക് 2000 എടിഎമ്മുകൾ സ്ഥാപിക്കും

Thursday, May 18, 2023
Reported By admin
bank

ഡിജിറ്റൽ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതൽ ഇടപാടുകാരെ ആകർഷിക്കും


സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിക്കുമെന്നും ജനങ്ങൾക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്താകെ കേരള ബാങ്കിന്റെ 2000 മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കും. സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെയാണ് കേരളാ ബാങ്ക് കടന്നുപോകുന്നത്. ഡിജിറ്റൽ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതൽ ഇടപാടുകാരെ ആകർഷിക്കും. ഏകീകൃത കോർ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. വായ്പാ വിതരണത്തിനും നിക്ഷേപ സമാഹരണത്തിനും റെക്കോർഡ് വർദ്ധനയുണ്ടാക്കാൻ കേരള ബാങ്കിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും ആധുനിക ബാങ്കിങ് സംവിധാനം ലഭ്യമാകും. കേരളത്തെ ഒന്നാമത്തെ ബാങ്ക് ആയി കേരള ബാങ്കിനെ മാറ്റണമെന്നും അതിനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.