Sections

കെ സി സി പി എൽ വൈവിധ്യവൽക്കരണം: മൂന്നാമത്തെ പെട്രോൾ പമ്പിന് തറക്കല്ലിട്ടു

Tuesday, Oct 17, 2023
Reported By Admin
KCCPL

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വൈവിധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോൾ പമ്പ് നാടുകാണി കിൻഫ്ര കോമ്പൗണ്ടിൽ ആരംഭിക്കുന്നു.

ശിലാസ്ഥാപനം കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ് നിർവ്വഹിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം സി എൻ ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജ്ജിങ് സ്റ്റേഷനും സ്ഥാപിക്കും.

കെ സി സി പി എല്ലിന്റെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിൻഫ്രാ പാർക്കിലും ഈ വർഷം തന്നെ രണ്ടു പമ്പുകൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. കമ്പനിയുടെ ആദ്യത്തെ പെട്രോൾ പമ്പ് പാപ്പിനിശ്ശേരിയിലെ ആസ്ഥാന മന്ദിരത്തോടനുബന്ധിച്ച് 2020ലാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാമത്തെ പെട്രോൾ പമ്പ് 2023 മാർച്ചിൽ മാങ്ങാട്ടുപറമ്പിൽ ആരംഭിച്ചു.

പാപ്പിനിശ്ശേരിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പ് വൈവിധ്യവൽക്കരണത്തിലെ തിളക്കമാർന്ന ചുവടുവെപ്പാണ്. പാപ്പിനിശ്ശേരിയിൽ സി എൻ ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും മൂന്ന് മാസത്തിനകം പൂർത്തീകരിക്കും.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കെ വി രാഘവൻ, കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ ഐ വി ശിവരാമൻ, എ മാധവൻ, യു കൃഷ്ണൻ, ബിപിസിഎൽ സെയിൽസ് മാനേജർ ജി മണികണ്ഠൻ, കെസിസിപിഎൽ അസിസ്റ്റന്റ് ജനറൽ മാനേജർ (പ്രൊഡക്ഷൻ) എ കെ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.