Sections

കെ സി സി പി എൽ ആന്റിസെപ്റ്റിക്ക് സൊല്യൂഷൻ ലോഞ്ചിങ് ഇന്ന്

Friday, Oct 13, 2023
Reported By Admin
KCCPL

വ്യവസായ വകുപ്പിൻ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷൻ ലോഞ്ചിങ് ഇന്ന് (ഒക്ടോബർ 13ന്) നടക്കും. ഉച്ചക്ക് 12 മണിക്ക് പാപ്പിനിശ്ശേരിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ് ഉൽപ്പന്നം പുറത്തിറക്കും. ഹാന്റ് വാഷ്, സാനിറ്റൈസർ നിർമ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷൻ-പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ -ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്ബ്, എത്തനോൾ റബ്ബ്, ടോപ്പിക്കൽ സൊല്യൂഷൻ-പ്ലസ്സ്, ടോപ്പിക്കൽ സൊല്യൂഷൻ-ക്ലിയർ, കെസിസിപിഎൽ സെപ്റ്റോൾ, സുപ്രീം എഎസ്, ക്ലോറോക്സൈലിനോൾ, സർജിസോൾ, കെസിസിപി ഡിസിന്റോൾ, മൗത്ത് വാഷ് തുടങ്ങിയ 15 ഉൽപ്പന്നങ്ങളാണ് പുതുതായി ഉൽപ്പാദിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.