- Trending Now:
കർക്കിടക മാസം മലയാളിയ്ക്ക് ഏറെ പ്രത്യേകതകളുള്ള മാസമാണ്. പഞ്ഞ മാസവും ഒപ്പം രാമായണ മാസവുമാണിത്. കൃഷി മുഖ്യ വരുമാന മാർഗമായിരുന്ന ഒരു തലമുറയ്ക്ക് പെയ്തു തോരാത്ത മഴയുടെ കാലത്ത് അറുതിയായിരുന്നു, ഫലം. ഇതാണ് പൊതുവേ കർക്കിടകത്തെ പഞ്ഞ മാസം എന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന, പെട്ടെന്നു തന്നെ അസുഖങ്ങൾ വരാൻ സാധ്യതയുളള മാസമാണിത്. ഉഷ്ണത്തിൽ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കർക്കിടകത്തിൽ സംഭവിയ്ക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന മാസം കൂടിയാണിത്. കർക്കിടക മാസത്തിൽ ദഹനശക്തി സാധാരണയായി കുറയുന്നു. ധാരാളം ഔഷധസസ്യങ്ങളുള്ള കർക്കിടക കഞ്ഞി (ഔഷധസസ്യ കഞ്ഞി) ദഹനം വർദ്ധിപ്പിക്കുന്നതിനും വാതം (വാതം), പിത്തം (ഉപാപചയ), കഫം (മ്യൂക്കോസൽ) എന്നീ മൂന്ന് ദോഷങ്ങളെ സന്തുലിതമാക്കുന്നതിനും മികച്ചതാണ്.രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്, പക്ഷേ വൈകുന്നേരവും കഴിക്കാം.ഏതു കാലത്തും കർക്കിടക കഞ്ഞി കുടിക്കാം. എന്നാൽ കർക്കിടകത്തിൽ 'മരുന്ന് കഞ്ഞി'ക്ക് ഗുണം വർദ്ധിക്കും.ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ , കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീൻ, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കർക്കിടക കഞ്ഞി കൂട്ട് നമുക്ക് നോക്കാം.
ഉണക്കലരി | 1/2 കപ്പ് |
കടുക് | 1 ടീസ്പൂൺ |
എള്ള് | 1 ടീസ്പൂൺ |
ഉലുവ | 1 ടീസ്പൂൺ |
ജീരകം | 1 ടീസ്പൂൺ |
മഞ്ഞൾപ്പൊടി | 1/4 ടേബിൾസ്പൂൺ |
തേങ്ങാപ്പാൽ | 1/2 മുറി തേങ്ങയുടെ |
മാവ് ഇല | 5 എണ്ണം |
പ്ലാവ് ഇല | 4 എണ്ണം |
ഉപ്പ് | ആവശ്യമെങ്കിൽ മാത്രം |
ആദ്യം അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിർക്കാൻ വയ്ക്കുക. കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കുക. ഒരു മൺകലത്തിൽ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കുക. മഞ്ഞൾപ്പൊടിയും ചേർക്കുക. എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകൾ മുറിച്ച ഇട്ടുകൊടുക്കാം. ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കുക. കർക്കിടകക്കഞ്ഞി തയാറായി.
പ്രമേഹ നിയന്ത്രണം: ശരിയായ ഭക്ഷണശീലങ്ങൾ മുഖ്യം... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.