ശരീരത്തിലെ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിച്ചുകൊണ്ടിരിക്കേണ്ടത് പ്രമേഹരോഗികളുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ടതാണ്. ശരിയായ ഭക്ഷണശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുന്നു.
- ആയുർവേദത്തിൽ തേൻ ആരോഗ്യത്തിനു നല്ലതാണെന്നു പറഞ്ഞാലും പ്രമേഹത്തിനു നല്ലതല്ല. കലോറിയിൽ കണക്കാക്കിയാൽ ഒരു ടേബിൾസ്പൂൺ പഞ്ചസാരയിലും ശർക്കരയിലും 56 കലോറിയും തേനിൽ 64 കലോറിയുമുണ്ട്.
- രണ്ടുനേരം അല്ലെങ്കിൽ മൂന്നുനേരമായി ഏറെ അളവിൽ ആഹാരം കഴിക്കുന്നതു മലയാളിയുടെ ശീലമാണ്. എന്നാൽ പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഇതു വളരെ തെറ്റായ ഒരു ആഹാരരീതിയാണ്.ഒരേ സമയം കൂടുതൽ ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ പലവട്ടം കഴിക്കുക. ഭക്ഷണത്തിന് നിശ്ചിത സമയക്രമം പാലിക്കുക.
- പ്രതിദിനം കുറഞ്ഞത് 2.5 ലിറ്റർ വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്. മധുരം ചേർക്കാത്ത തുളസിവെള്ളം, ജീരകവെള്ളം എന്നിവ ഉപയോഗിക്കാം.
- ആപ്പിൾ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതോ ഇടത്തരമോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഒരു മാർഗമാണ്. ഒരു ആപ്പിൾ ദിവസവും കഴിക്കുന്നത് വഴി നാരുകൾ, വിറ്റാമിൻ സി, ഇങ്ങനെ ശരീരത്തിൽ കൂടുതലായി എത്തിച്ചേരുന്നു.
- ബദാം പോലുള്ള നട്സുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗമായി പ്രവർത്തിക്കും. ആരോഗ്യകരമായ ലഘുഭക്ഷണത്തിനായി ദിവസത്തിൽ ഒരു തവണ 30 ഗ്രാം ബദാം കഴിക്കുക.
- രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കുന്നതിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ശരീരഭാരം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്.പ്രമേഹമുള്ള ആളുകളിൽ ഇത് നാല് പൗണ്ട് വരെ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈബറുകളാൽ നിറഞ്ഞിരിക്കുന്നതിനു പുറമെ, ഇവയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ ഒരാൾക്ക് ശുപാർശ ചെയ്യുന്ന ദിവസേന കാൽസ്യത്തിന്റെ 18 ശതമാനം ഇത് നൽകുന്നു.
- ബ്ലഡ് ഷുഗർ നിയന്ത്രണത്തിനായി തിരഞ്ഞെടുക്കാൻ കഴിയുന്ന മറ്റൊരു ഫ്രൂട്ട് ഓപ്ഷൻ ബ്ലൂബെറിയാണ്. ഇത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നത് മുതൽ നിങ്ങളുടെ ശരീരം ഇൻസുലിൻ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ഏകദേശം 2 കപ്പ് ബ്ലൂബെറി കഴിക്കുന്നത് അമിതഭാരമുള്ളവരിൽ പോലും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. അവ ഫൈബറുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടം കൂടിയാണ്.
- ഓട്സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. സ്റ്റീൽ-കട്ട്, റോൾഡ് ഓട്സ് തുടങ്ങിയവ മികച്ചതാണ് എങ്കിലും കൂടുതൽ പ്രോസസ്സ് ചെയ്ത ഓട്സ് ഗ്ലൈസെമിക് സൂചികയിൽ കൂടുതലായിരിക്കും. അതിനാൽ തന്നെ അവ അനുയോജ്യമല്ല.
- നാരുകളാൽ സമൃദ്ധമായ തിന പ്രമേഹരോഗികൾക്ക് ഉത്തമമാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളെക്കാൾ പോഷകമൂല്യമേറെയാണ് തിനയ്ക്ക്. മറ്റ് ധാന്യങ്ങളെക്കാൾ പ്രോട്ടീനും നാരുകളും കൂടുതലുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവും. അതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമഭക്ഷണമാണ് തിന. തിനയുടെ പുറംതൊലി നീക്കം ചെയ്ത് വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ ഉണക്കിപ്പൊടിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.
- പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നു തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിൻ, കരാൻറ്റിൻ, പോളിപെപ്പ്റ്റ!!ൈഡ് പി. എന്നിവ പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്കെലറ്റൽ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്ത്തിലെ ഗ്ലൂക്കോസ് അളവ് ഉയരാതെ നിൽക്കും.
- മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നു. മറ്റു കിഴങ്ങുവർഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങിൽ ഗ്ലൈസീമിക് ഇൻഡക്സ് (രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്താനുള്ള കഴിവ്) കുറവായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പകുതി വേവിച്ച് സാലഡ് രൂപത്തിലോ ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ ഇവ കഴിക്കുന്നതാണ് ഉത്തമം.
- ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുടിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും ലഭിക്കുകയില്ലന്നും പഠനങ്ങൾ പറയുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ചർമ്മത്തിന് നിറം നൽകാൻ ഗ്ലൂട്ടാത്തയോണിന്റെ ഉപയോഗം സുരക്ഷിതമോ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.