- Trending Now:
ഗ്ലൂട്ടാത്തയോൺ എന്നത് നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ്.ലിവറിലാണ് പ്രധാനമായും ഗ്ലൂട്ടാത്തയോൺ നിർമ്മികുന്നത്. ഇത് പ്രധാനമായി ലിവറിന്റെ ഡിറ്റോക്സിഫിക്കേഷൻ, ശരീരത്തിലെ അഴുക്കുകൾ നീക്കുക, ഇമ്യൂൺ സിസ്റ്റം ശക്തിപ്പെടുത്തുക, എന്നീ കാര്യങ്ങളിൽ സഹായിക്കുന്നു.ഇത് മൂന്നുതരം ആമിനോ ആസിഡുകൾ ചേർന്നുണ്ടാകുന്നതാണ്:
ഗ്ലൈസിൻ (Glycine), സിസ്റ്റീൻ (Cysteine), ഗ്ലൂട്ടാമിക് ആസിഡ് (Glutamic acid), ബ്രോക്കോളി, വെളുത്തുള്ളി, സ്പിനാച്ച് (ചീര), പയർ വർഗ്ഗങ്ങൾ, വെള്ളം ധാരാളം കുടിക്കുക എന്നതു വഴി പ്രകൃതിദത്തമായി ഗ്ലൂട്ടാതയോൺ നിർമ്മിക്കാം. മെലാനിൻ എന്ന പിഗ്മെന്റ് കൂടുമ്പോഴാണ് ചർമത്തിന് ഇരുണ്ട നിറം വരുന്നത്. മെലാനിൻ ഉൽപാദത്തിനായി തൈറോസിനേസ് എന്ന എൻസൈം ആവശ്യമാണ്. ഗ്ലൂട്ടാത്തയോൺ ഈ തൈറോസിനേസിന്റെ ഉൽപാദനം തടഞ്ഞാണ് ചർമത്തിന് നിറം നൽകുന്നത്. ഇത് ഇൻഞ്ചക്ഷൻ രൂപത്തിലാണ് കൊടുത്തു വരുന്നത്. ഇതിന് കൃത്യ അളവിൽ കൃത്യ ഡോസിൽ എടുക്കേണ്ടി വരും. ഇതു പൊതുവേ നല്ല വിലയുള്ള ഒന്നുമാണ്. ഇതിനാൽ തന്നെ പലപ്പോഴും ഫിലിം മേഖലയിലും മറ്റുമാണ് ഇത് ഉപയോഗിച്ചു വരുന്നത്. അല്ലാതെ സാധാരണ ഗതിയിൽ ഇത് എടുക്കേണ്ട ആവശ്യം തന്നെയില്ല. ഈ ഇൻഞ്ചക്ഷൻ എടുക്കുന്നതിന്റെ ഭാഗമായി പല തരം ടെസ്റ്റുകളും മററുമുണ്ട്. ഇടവേളയിട്ട് എടുക്കേണ്ടി വരുന്ന ഒന്നു കൂടിയാണിത്. ഇത് നിർത്തിയാൽ ചിലപ്പോൾ പഴയ അവസ്ഥയിലേക്കു തിരിച്ചു പോകും. ഇത്തരം അവസ്ഥയിൽ പലരും ഗുളികകൾ ഉപയോഗിയ്ക്കുന്നു. ഇതും നിർത്തിക്കഴിഞ്ഞാലും പഴയ അവസ്ഥയിലേക്ക് എത്തും. ഇതിനാൽ തന്നെ ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം ഇവ ഒരു തവണത്തെ ഉപയോഗം കൊണ്ട് സ്ഥിരമായി നിറം നൽകുന്നില്ല. ഇതിനാൽ ആവർത്തിച്ച് ചെയ്യേണ്ടി വരും. ഗ്ലൂട്ടാത്തയോൺ അടങ്ങിയ ക്രീമുകൾ പലതും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ കൊണ്ട് കാര്യമായ ഗുണങ്ങൾ ഇല്ല. അൽപമെങ്കിലും ഗുണം നൽകുന്നത് പിൽസും ഇൻഞ്ചക്ഷനും തന്നെയാണ്. ഇതും ഒന്നോ രണ്ടോ ഷേഡ് നിറം മാത്രമേ നൽകുന്നുള്ളൂ. പക്ഷേ, മെഡിക്കൽ വിദഗ്ധരുടെ മാർഗനിർദേശമില്ലാതെ ഉപയോഗിച്ചാൽ പ്രശ്നങ്ങൾ പലതാണ്.
സ്റ്റിറോയ്ഡുകളും മെർക്കുറിയും അടങ്ങിയ ലേപനങ്ങളും മരുന്നുകളും ചിലർ 'വെളുക്കാൻ' വേണ്ടി ഉപയോഗിക്കാറുണ്ട്. ഫലം ഗുരുതരമാകുമെന്നു പറയേണ്ടല്ലോ. എല്ലാ മരുന്നും എല്ലാവർക്കും ഒരേ പോലെ ഉപയോഗിക്കാനുള്ളതല്ല. ശാരീരികാവസ്ഥ, രോഗങ്ങൾ, പ്രായം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു ചികിത്സ. അതുകൊണ്ടു തന്നെ സ്വയം ചികിത്സ അങ്ങേയറ്റം അപകടമാണ്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഏതു ബ്യൂട്ടി ട്രീറ്റ്മെന്റും പാടുള്ളു.
ഏകാന്തത: മാനസികാരോഗ്യ പ്രശ്നങ്ങളും അതിനെ നേരിടാനുള്ള നുറുങ്ങുകളും... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.