Sections

ഏകാന്തത: മാനസികാരോഗ്യ പ്രശ്നങ്ങളും അതിനെ നേരിടാനുള്ള നുറുങ്ങുകളും

Friday, Jul 04, 2025
Reported By Soumya
Loneliness: Mental Health Risks and Coping Tips

ഏകാന്തത എന്നത് പലതരം സാഹചര്യങ്ങളിലൂടെ ഒരാളുടെ മനസ്സിലേക്ക് വരുന്ന ഒരു അനുഭവമാണ്. ഇത് ശരീരത്തേക്കാൾ കൂടുതൽ മനസ്സിനെ ബാധിക്കുന്ന ഒന്നാണ്.ഒറ്റപ്പെടൽ അനുഭവിക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. മാനസിക പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരിയോടുള്ള ആസക്തി, രോഗങ്ങൾ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരബന്ധിതമാണെന്ന് വിദഗ്ധർ പറയുന്നതിനാൽ സാമൂഹികമായി ഒറ്റപ്പെടുകയോ ഏകാന്തത അനുഭവപ്പെടുകയോ ചെയ്യുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. സാമ്പത്തിക പ്രശ്നങ്ങൾ, പ്രിയപ്പെട്ട ഒരാളുടെ മരണം, പരാജയം, നിങ്ങൾ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ എന്നിവയൊക്കെയാണ് ഏകാന്തതയുടെ പൊതുവായ കാരണങ്ങൾ.ഏകാന്തത മൂലം ഒരാൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പെർസിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡർ (പിഡിഡി) എന്ന് അറിയപ്പെടുന്ന ഡിസ്റ്റീമിയ ഒരു മാനസികവും പെരുമാറ്റ വൈകല്യവുമാണ്. പ്രത്യേകിച്ച് മാനസികവും ശാരീരികവുമായ സമാനമായ മാനസികാവസ്ഥയുടെ ഒരു തകരാറാണ്. ഏകാന്തത മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണിത്. ഒരു ശാരീരിക രോഗമല്ലെങ്കിലും, ഇത് അനുഭവിക്കുന്ന ഒരു വ്യക്തി പലപ്പോഴും തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു. ഡിസ്റ്റീമിയ ഒരു വിട്ടുമാറാത്ത മാനസികാരോഗ്യ അവസ്ഥയാണ്. ഇത് ക്രമേണ ഒരു വ്യക്തിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും കുറയുന്നതിലേക്ക് നയിക്കുന്നു.
  • ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി, അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങൾ എന്നിവ സാമൂഹികമായി ഒറ്റപ്പെട്ടവരിൽ സാധാരണയായി കാണപ്പെടുന്നു. ഇവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 29 ശതമാനമാണ്. കൂടാതെ 32% സ്ട്രോക്കിന്റെ വർദ്ധനവും ഗവേഷണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഉത്കണ്ഠാ തകരാറുള്ള ആളുകൾക്ക് ആളുകളുമായി ഇടപഴകുന്നതിൽ പ്രശ്നമുണ്ടാകാം. കാരണം ഇത് ഭയം, സ്വയം അവബോധം, നാണക്കേട് എന്നിവയ്ക്ക് കാരണമാകും.
  • ഏകാന്തത സമ്മർദ്ദം മൂലമുള്ള ഹോർമോണൽ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് രോഗങ്ങളോടുള്ള പ്രതിരോധം കുറയുകയും കാൻസറിനുള്ള സാധ്യതയും ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ജീവശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
  • അമിതഭാരമുള്ളവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പലപ്പോഴും കൂടുതലാണ്. സമ്മർദ്ദവും ഏകാന്തതയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കും.
  • ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോ?ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ഒറ്റയ്ക്ക് സന്തോഷവാനായിരിക്കാനുള്ള 10 വഴികൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു:
  • തനിച്ചായിരിക്കുക എന്നത്, സ്വയം നിങ്ങളുമായി ഒരു ബന്ധം വികസിപ്പിക്കാനുള്ള ഒരവസരമാണ്.ഉദാഹരണത്തിന്, നിങ്ങളുടെ മൂല്യങ്ങൾ, മുൻഗണനകൾ, നിലവിലെ വികാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിഫലിപ്പിക്കുകയോ എഴുതുകയോ ചെയ്യുന്നതിലൂടെ സ്വയം നിങ്ങളുമായി നിങ്ങൾക്ക് ഒരു ബന്ധം വളർത്താൻ സാധിക്കും.
  • നിങ്ങൾക്ക് പുറത്ത് ഇറങ്ങി മാത്രമല്ല സന്നദ്ധസേവനങ്ങൾ ചെയ്യാൻ സാധിക്കുക, വീട്ടിലിരുന്നു പോലും ഇത് ചെയ്യാനാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ഫുഡ് ആപ്പ് വഴി ഫുഡ് ബാങ്കിലേക്ക് ആഹാരം എത്തിക്കാം, ഓണലൈൻ സംഭാവനകൾ ട്രാൻസ്ഫർ ചെയ്യാം. ഓൺലൈനിൽ സൗജന്യമായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ വാഗ്ദാനം ചെയ്യാം. ഇങ്ങനെ പല കാര്യങ്ങളും ചെയ്യുന്ന് നിങ്ങളുടെ ഏകാന്തയിൽ സന്തോഷം കണ്ടെത്താൻ സാധിക്കും.
  • പുതിയതായി കാര്യങ്ങൾ പഠിക്കുന്നതിനോ സ്വന്തമായി എന്തെങ്കിലുമൊന്നിൽ ഒരു വൈദഗ്ദ്ധ്യം വളർത്തുന്നതിനോ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
  • ആഴ്ചയിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പ്രകൃതിയുമായി ഇടപെടുന്ന ആളുകൾക്ക് പുറത്ത് പോകാത്തവരെ അപേക്ഷിച്ച് സന്തോഷവും ആരോഗ്യവും അനുഭവപ്പെടാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
  • അവരുടെ ഒറ്റപ്പെട്ട സമയങ്ങളിൽ കൃതജ്ഞതകളെ കുറിച്ച് ബോധവാന്മാരാകാം. ശാരീരികമായും വൈകാരികമായും . ആത്മീയമായും നിങ്ങൾ നന്ദിയുള്ള കാര്യങ്ങൾ പട്ടികപ്പെടുത്തുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും. ഇതും മാനസികമായി നമ്മളെ സന്തോഷപ്പെടുത്തും.
  • മറ്റുള്ളവരുമായി ഇടപഴകാനുള്ള മികച്ചൊരു അവസരമായി തോന്നുമെങ്കിലും സോഷ്യൽ മീഡിയയ്ക്ക് ആളുകളെ കൂടുതൽ ഒറ്റപ്പെടുത്താൻ കഴിയും. 18 നും 30 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ സോഷ്യൽ മീഡിയ ഉപയോഗവും ഏകാന്തതയുടെ വികാരങ്ങളും തമ്മിലുള്ള ഒരു ബന്ധം കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ ഇവർക്ക് ഒറ്റപ്പെടൽ വികാരങ്ങളിൽ വർദ്ധനവ് ഉണ്ടാതായി റിപ്പോർട്ട് ചെയ്തു. അതിനാൽ ഇടയ്ക്ക് സോഷ്യൽ മീഡിയകളിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് ആവശ്യമാണ്.
  • ഒറ്റയ്ക്കിരിക്കുന്ന സമയത്ത്, 'ഞാൻ ശരിക്കും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?' എന്ന് സ്വയം ചോദിക്കുക. ഒരു സിനിമ കാണാനോ ഉന്മേഷദായകമായ മ്യൂസിയം പ്രദർശനത്തിനോ ഒറ്റയ്ക്ക് പോകൂ. അല്ലെങ്കിൽ, നിങ്ങൾക്ക് വീട്ടിൽ തന്നെ താമസിക്കാനാണ് താൽപ്പര്യമെങ്കിൽ, നിങ്ങളുടെ ഇഷ്ടപ്പെട്ട അത്താഴം വീട്ടിൽ തന്നെ തയ്യാറാക്കി സന്തോഷത്തോടെ ആസ്വദിക്കൂ.
  • വളരെ ലളിതമായി ആർക്കും ചെയ്യാവുന്ന ഒന്നാണ് ധ്യാനം.കൂടാതെ ധ്യാനം നമ്മുടെ മനഃസാന്നിധ്യം വർദ്ധിപ്പിക്കും.
  • വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും പ്രതികരിക്കാൻ സാധിക്കും. അതിനാൽ ഒരു വളർത്തുമൃഗത്തെ വളർത്തുകയോ ദത്തെടുക്കയോ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു കൂട്ടാളിയെ കിട്ടുകയാണ്. വീട്ടിൽ ഒരു മൃഗവുമായുള്ള നിങ്ങളുടെ ബന്ധം സന്തോഷത്തിലേക്കും ഉന്മേഷകരമായ നിമിഷങ്ങളിലേക്കും ചിലപ്പോൾ അപ്രതീക്ഷിതമായ വെല്ലുവിളികളിലേക്കും നിങ്ങളെ നയിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.