Sections

തൊഴിൽ അവസരം: വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Monday, May 22, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഡ്രൈവർ നിയമനം

കേരള സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് അനുവദനീയമായ നിരക്കിൽ ശമ്പളം നൽകും. യോഗ്യത: പത്താം ക്ലാസ്/ തതുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. നിശ്ചിത യോഗ്യതയുള്ളവർ മെയ് 25-ന് മുമ്പായി അപേക്ഷ നൽകണം. യോഗ്യരായവരെ ജൂൺ ഒന്നിന് രാവിലെ 11 ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കും.

ഓഡിയോളജിസ്റ്റ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037.

നിയമനം നടത്തുന്നു

2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും. ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്കർഷിക്കുന്ന നിർദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 36000 രൂപ ഓണറേറിയം ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലേക്ക് പ്ലസ്ടുവും ഡി.ടി.പിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21175 രൂപ ഓണറേറിയം ലഭിക്കും.ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും. ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടു, ലൈബ്രറി സയൻസിൽ ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 14768 രൂപ ഓണറേറിയം ലഭിക്കും.വാച്ച്മാൻ കം സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.പരപ്പനങ്ങാടി ലാബ് സ്കൂളിൽ അസിസ്റ്റന്റ് ടീച്ചർ, ആയ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഡിഗ്രി, ബി.എഡ്, ഡി.എഡ് (സ്പെഷ്യൽ എജ്യുക്കേഷൻ എം.ആർ) എന്നിവയാണ് യോഗ്യത. പ്രതിമാസം 28100 രൂപ ഓണറേറിയം ലഭിക്കും. ഓഫീസ് അറ്റൻഡന്റ്, ആയ എന്നീ തസ്തികകളിലേക്ക് ഒരു ഒഴിവാണുള്ളത്. എട്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷകൾ മെയ് 25ന് വൈകീട്ട് മൂന്നിന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. മെയ് 29ന് രാവിലെ പത്ത് മണി മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് ddemlpm.blogspot.com സന്ദർശിക്കാം. ഫോൺ: 0483 2734888.

പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിന്റെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ എന്നീ തസ്തികയിൽ 50 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ സമർപ്പിക്കണം. അപേക്ഷ നൽകുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. മെയ് 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ ബന്ധപ്പെടാം.

കുക്കിനെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂക്കുതല ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള കുക്കുമാരുടെ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും കെ.ജി.സി.ഇ ഇൻ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 27 നകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7034886343.

പട്ടിക വർഗ പ്രമോട്ടർ ഒഴിവ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ 25 പട്ടിക വർഗ പ്രമോട്ടർ തസ്തികകളിലേക്കും ജില്ലയിലെ വിവിധ ആശുപത്രികളിൽ 14 ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കും പത്താം ക്ളാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20-35 വയസ്. ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവരിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നല്കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷക്കാലത്തേക്കാണ് നിയമനം.അപേക്ഷ സമർപ്പിക്കുമ്പോൾ സ്വന്തം താമസപരിധിയിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞടുക്കേണ്ടതാണ്. ജാതി, വിദ്യാഭ്യാസം,വയസ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മേയ് 31 വൈകുന്നേരം അഞ്ചുമണിക്കകം സമർപ്പിക്കണം. അപേക്ഷ ഫോം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലും മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽനിന്നും വാങ്ങാവുന്നതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 13,500 /-രൂപ ഓണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04828 202751

മെഡിക്കൽ ഓഫീസർ ഒഴിവ്

ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 23ന് വൈകീട്ട് 5 മണിയ്ക്ക് മുൻപായി ടിസിഎംസി രജിസ്റ്റർ സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം.
ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0487 2333242.

കൂടിക്കാഴ്ച 25ന്

തൃശ്ശൂർ ഗവ. മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവർത്തിപരിചയം. പ്രതിദിന വേതനം 755 രൂപ. പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോൺ : 0487 2200310, 200319.

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 25ന് ഹാജരാകണം. കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷമായിട്ടുള്ളവർ 11മണിക്കും മാത്തമാറ്റിക്സ് വിഷയമായിട്ടുള്ളവർ 12 മണിക്കുമാണ് എത്തേണ്ടത്. ഫോൺ: 0490-2966800.

താത്കാലിക നിയമനം

എറണാകുളം ഗവ ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ 2023 ജൂൺ ഒന്നു മുതൽ 2024 മാർച്ച് 31 വരെ കാലയളവിലേക്ക് സൈബർ സ്റ്റേഷനിലേക്ക് ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എൻട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം

എറണാകുളം ഗവ ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ 2023 ജൂൺ ഒന്നു മുതൽ 2024 മാർച്ച് 31 വരെ കാലയളവിലേക്ക് ഐക്യുഎസി യുടെ കീഴിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ബിരുദം, കമ്പ്യൂട്ടർ പരിഞ്ജാനം, ഐക്യുഎസി ജോലികൾ ചെയ്തുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മെയ് 29-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ഗിയർ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത - എസ് എസ് എൽ സി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്നീഷ്യൻ കോഴ്സ് വിജയിക്കണം, നോട്ടിക്കൽ എഞ്ചിനീയറിംഗ് പരിശീലനം എന്നിവ അല്ലെങ്കിൽ തത്തുല്യം. കപ്പലിൽ മത്സ്യബന്ധന ഉപകരണങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും മത്സ്യബന്ധന വിവരശേഖരണത്തിലും
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം - 18 നും 41 നും ഇടയിൽ ( നിയമനുസൃത വയസിളവ് അനുവദനീയം ). 26500 -60700 രൂപയാണ് ശബളം. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലീം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.

വെറ്റിനറി സർജൻ താൽക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിലേക്ക് എംപ്ലോയ്മെന്റിൽ നിന്നും നിയമനം നടത്തുന്നത് വരെ (പരമാവധി 89 ദിവസത്തേക്ക് ) താൽക്കാലിക അടിസ്ഥാനത്തിൽ വെറ്റിനറി സർജനെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചൊവ്വാഴ്ച്ച (23)രാവിലെ 11 ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലുള്ള കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭിക്കുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് ടെലി വെറ്റിനറി യൂണിറ്റ്.

ഡെപ്യൂട്ടേഷൻ നിയമനം

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.