Sections

ഏറ്റവും പുതിയ പ്രീപേയ്ഡ് പ്ലാനുകളുമായി റിലയന്‍സ് ജിയോ

Thursday, Nov 17, 2022
Reported By MANU KILIMANOOR

കൂടുതല്‍വിവരങ്ങള്‍ അറിയാം

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംഗ് പാക്കേജുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി അവതരിപ്പിക്കുന്ന റോമിംഗ് പ്ലാനുകള്‍ ലഭിക്കുക.ഇത്തവണ അഞ്ച് പ്രീപേയ്ഡ് പ്ലാനുകള്‍കളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വോയിസ്, ഡാറ്റ, എസ്എംഎസ് ബെനിഫിറ്റുകള്‍ എന്നിവ ആദ്യത്തെ മൂന്ന് പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാനുകളെ കുറിച്ച് കൂടുതല്‍ അറിയാം.

15 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ, 150 മിനിറ്റ് ലോക്കല്‍ വോയിസ് കോളിംഗ്, ഹോം വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് (ഖത്തര്‍, യുഎഇ, സൗദി) എന്നിവയടങ്ങിയതാണ് ആദ്യത്തെ പാക്കേജ്. 1,599 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. 3,999 രൂപയുടേതാണ് രണ്ടാമത്തെ പാക്കേജ്. ഇതില്‍ 30 ദിവസത്തേക്ക് 3 ജിബി ഡാറ്റ, 250 മിനിറ്റ് ലോക്കല്‍ പ്ലസ് ഹോം വോയിസ് കോളിംഗ്, 100 എസ്എംഎസ് (ഖത്തര്‍, യുഎഇ, സൗദി എന്നിവയാണ് ഈ പ്ലാന്‍ മുഖാന്തരം ലഭിക്കുന്നത്.

6,799 രൂപയുടേതാണ് മൂന്നാമത്തെ പ്ലാന്‍. ഈ പ്ലാന്‍ മുഖാന്തരം 5 ജിബി ഡാറ്റ, 500 മിനിറ്റ് ലോക്കല്‍ പ്ലസ് ഹോം വോയിസ് കോളിംഗ്, 100 എസ്എംഎസ് (ഖത്തര്‍, യുഎഇ, സൗദി) എന്നിവ ലഭിക്കുന്നതാണ്. 1,122 രൂപയുടെ ഡാറ്റ പ്ലാനില്‍ ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അഞ്ച് ദിവസത്തേക്കാണ് ഒരു ജിബി ഡാറ്റ ലഭിക്കുന്നത്.5,122 രൂപയുടെ രണ്ടാമത്തെ ഡാറ്റ പ്ലാനില്‍ 21 ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റയാണ് ലഭ്യമാവുക. അതേസമയം, ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പോകുന്ന ജിയോ ഉപയോക്താക്കള്‍ക്ക്, അവര്‍ കാണാന്‍ ഉദ്ദേശിക്കുന്ന കളികളുടെ എണ്ണത്തിന് അനുസൃതമായി ഏറ്റവും അനുയോജ്യമായ പ്ലാനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.