Sections

ടെലികോം രംഗത്ത് വന്‍ മുന്നേറ്റം കാഴ്ച വച്ച് ജിയോ

Friday, Oct 21, 2022
Reported By MANU KILIMANOOR

ജിയോ വരിക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഓഗസ്റ്റ് മാസത്തിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലികോം രംഗത്ത് വന്‍ മുന്നേറ്റമാണ് റിലയന്‍സ് ജിയോ കാഴ്ചവച്ചത്. ഇത്തവണ 32.81 ലക്ഷം വരിക്കാരെയാണ് ജിയോ പുതുതായി ചേര്‍ത്തത്. അതേസമയം, ഭാരതി എയര്‍ടെല്‍ 3.26 ലക്ഷം വരിക്കാരെ ചേര്‍ത്തിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് നഷ്ടം നേരിട്ടത്. വോഡഫോണ്‍- ഐഡിയക്കും, ബിഎസ്എന്‍എലിനും യഥാക്രമം 19.58 ലക്ഷം, 5.67 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റില്‍ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ വരിക്കാരുടെ എണ്ണം 114.91 കോടിയായാണ് വര്‍ദ്ധിച്ചത്.ടെലികോം വിപണിയുടെ 36.48 ശതമാനം വിഹിതം ജിയോയും, 31.66 ശതമാനം വിഹിതം എയര്‍ടെലും നിലനിര്‍ത്തി. കൂടാതെ, 22.03 ശതമാനം വിഹിതവുമായി വോഡഫോണ്‍- ഐഡിയ മൂന്നാം സ്ഥാനത്തും 9.58 ശതമാനം വിഹിതവുമായി ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്തുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.