- Trending Now:
കൊച്ചി: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ കൊച്ചിയിലെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി പള്ളുരുത്തി മാർക്കറ്റ്, തോപ്പുംപടി മാർക്കറ്റ്, മട്ടാഞ്ചേരി മാർക്കറ്റ്, ബ്രോഡ്വേ മാർക്കറ്റ്, ഇടക്കൊച്ചി മാർക്കറ്റ്, ചേർളായി ബസാർ എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി.
കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന 'നാരി നിവേശ് യാത്ര' സംഘടിപ്പിച്ചത്. തെരുവുനാടകങ്ങൾ, നിക്ഷേപക ബോധവൽക്കരണ ക്ലാസുകൾ, സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ചിട്ടയായ നിക്ഷേപം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയവയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകാൻ ഇതിലൂടെ സാധിക്കും.
പരമ്പരാഗത സമ്പാദ്യ രീതികളിൽ നിന്ന് മാറി നിക്ഷേപത്തിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിന്റെ 'ബർണി സെ ആസാദി' നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ വിപുലീകരണമായാണ് 'നാരി നിവേശ് യാത്ര' സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.